യുക്മയുടെ പ്രധാന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തിയ അംഗ അസോസിയേഷനുകള്‍ക്ക് യുക്മ അവാര്‍ഡ് നല്‍കി ആദരിക്കുന്നു
Friday, September 26, 2014 7:33 AM IST
വോക്കിംഗ്: ഇന്ത്യക്ക് പുറത്തെ പ്രവാസി പ്രസ്ഥാനങ്ങളില്‍ എറ്റവും വലിയ സംഘടനയായ യുക്മയുടെ ഫാമിലി ഫെസ്റിന് ഇനി ഒരു ദിനം കൂടി മാത്രം. പ്രവാസി മലയാളി പ്രസ്ഥാനങ്ങളില്‍ ജനപങ്കളിതം കൊണ്ടും സംഘടനാ മികവു കൊണ്ടും വേറിട്ട ശബ്ദമായ യുക്മ ദേശീയ ഉത്സവമായ യുക്മ ഫെസ്റ് വോക്കിംഗില്‍ നടത്തുന്നു. ഇത്തവണ അനവധി അംഗ സംഘടനകളുടെ ആത്മ ധൈര്യമായ് ആയുധ ബലമാക്കി മാറ്റിയാണ് യുക്മ ദേശിയ സമിതി യുക്മ ഫെസ്റ് സംഘടിപ്പിക്കുന്നത്.

പോയ വര്‍ഷം യുക്മയുടെ പ്രധാന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തിയ അംഗ അസോസിയേഷനുകള്‍ക്ക് യുക്മ അവാര്‍ഡ് നല്‍കി ആദരിക്കുന്നു.

ലിംക (ലിവര്‍പൂള്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍)

യുക്മയില്‍ ചേര്‍ന്ന വര്‍ഷം തന്നെ നോര്‍ത്ത് വെസ്റ് റീജിയനുവേണ്ടി യുറോപ്പ് കണ്ടതില്‍ ഏറ്റവും വലിയ കലാ മേളക്ക് വേദി ഒരുക്കുവാന്‍ ചങ്കുറപ്പ് കാട്ടിയതാണ് ലിമ്കയെ ഈ അവാര്‍ഡിന് അര്‍ഹരാക്കിയത്. സങ്കാടക മികവു കൊണ്ടും, ജനപങ്കാളിത്തം കൊണ്ടും പ്രവാസി മലയാളികളെ അത്ഭുത പെടുത്തുവാന്‍ ലിവര്‍പൂള്‍ കലാ മേളക്ക് കഴിഞ്ഞു. തമ്പി ജോസ് ചെയര്‍മാനും ബിജു പീറ്റര്‍ സെക്രട്ടറിയുമായിരുന്ന സമയത്ത് നടന്ന യുക്മ കലാമേളയുടെ വിജയത്തിന് ലിംക അംഗങ്ങള്‍ എല്ലാം ഒറ്റക്കെട്ടായ് ആണ് പ്രയത്നിച്ചത്.

ലെസ്റര്‍ കേരള കമ്യൂണിറ്റി (ഘഗഇ)



യുക്മയുടെ സ്ഥാപക മീറ്റിംഗിന് വേദിയൊരുക്കിയ സംഘടനയാണ് ലെസ്റര്‍. അംഗബലം കൊണ്ടും പ്രവര്‍ത്തന മികവു കൊണ്ടും മികച്ചു നിന്നിരുന്നെങ്കിലും എല്‍കെസി യുക്മയില്‍ ചേരാന്‍ വീണ്ടും സമയം എടുത്തു. എന്നാല്‍ ചേര്‍ന്ന വര്‍ഷം തന്നെ കലാ മേളകളിലെ പങ്കാളിത്തം കൊണ്ട് കരുത്തു തെളിയിച്ച സംഘടന യുക്മ സ്റാര്‍ സിംഗര്‍ മത്സരത്തിന്റെ ഗ്രാന്‍ഡ് ഫിനാലെക്ക് വേദിയൊരുക്കിയതിലൂടെ ആണ് ഈ യുക്മ ഫെസ്റില്‍ അവാര്‍ഡ് കരസ്ഥമാക്കിയത്. യുക്മ ചിത്രഗീതം കണ്ണഞ്ചിപ്പിക്കുന്ന നിറങ്ങളില്‍ എത്തിച്ചു കൊണ്ട് പ്രശംസ പിടിച്ചു പറ്റി. ചിത്രഗീതം ഷോയുടെ ഫൈനല്‍ സ്റേജ് ഗംഭീരമാക്കിയ അതേ ആവേശത്തോടെ 2014ലെ യുക്മ നാഷണല്‍ കലാമേള ഏറ്റെടുത്ത് വിജയിപ്പിക്കാനും കച്ച മുറുക്കിയിരിക്കുകയാണ് ബെന്നി പോള്‍ പ്രസിഡന്റായും ബ്ളെസി ഷാജി സെക്രട്ടറിയായും ജോസഫ് ഇമ്മാനുവല്‍ ആക്ടിംഗ് പ്രസിഡന്റായും മുന്നേറുന്ന ഈ കരുത്തുറ്റ സംഘടന.

ന്യൂ പോര്‍ട്ട് കേരള കമ്യൂണിറ്റി (ചഗഇ)

യുക്മ വെയില്‍സ് റീജിയന് തിലക കുറിയാണ് ന്യൂപോര്‍ട്ട് കേരള കമ്യൂണിറ്റി. യുക്മ ചിത്രഗീതം പ്രോഗ്രാമിന്റെ ആദ്യ സ്റേജ് ധൈര്യപൂര്‍വം ഏറ്റെടുത്ത് വന്‍ ജനപങ്കാളിത്തത്തോടെ നടത്തിയതാണ് ന്യൂപോര്‍ട്ട് കേരള കമ്യൂണിറ്റിയെ അവാര്‍ഡിനര്‍ഹമാക്കിയത്. ജോബി മാത്യു പ്രസിഡന്റും സനീഷ് ചാക്കോ സെക്രട്ടറിയും ആയ സംഘടന കൂട്ടായ്മയുടെ കരുത്തിലാണ് യുകെയിലെ തന്നെ ഏറ്റവും മികച്ച അസോസിയേഷനുകളില്‍ ഒന്നായി തീര്‍ന്നത്.

ഗ്ളോസ്റാര്‍ഷെയര്‍ മലയാളി അസോസിയെഷന്‍ (ഏങഅ)



യുക്മയുടെ ആദ്യ കലാമേള മുതലേ സജീവ സാന്നിധ്യം. യുക്മയുടെ ദേശിയ പരിപാടിയിലും അജണ്ടയിലും വിശ്വസിച്ചു കൊണ്ട് ജനകീയ അടിത്തറയില്‍ സേവന സന്നദ്ധതയുള്ള മലയാളി കുട്ടായ്മ. നമുകെന്തു കിട്ടും എന്നാ ചിന്തയെക്കാള്‍ നമുക്കെന്തു ചെയാന്‍ കഴിയും എന്ന് ചിന്തിക്കുന്ന പ്രവാസി കുട്ടായ്മ. ഈ വര്‍ഷത്തെ യുക്മ ചലഞ്ചേഴ്സ് കപ്പ് നാഷണല്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിച്ചത് ജിഎംയാണ്. കലയില്‍, കായികത്തില്‍, സംഘടനാ രംഗത്ത്, സമഗ്രമായ സംഭവനകളെ മാനിച്ചുകൊണ്ട് യുക്മയുടെ അദരവ് പിടിച്ചു പറ്റാന്‍ മാത്യു അമ്മായിക്കുന്നേല്‍ പ്രസിഡന്റും ഏലിയാസ് മാത്യു സെക്രട്ടറിയുമായ ജിഎംഎയ്ക്ക് കഴിഞ്ഞു.

എര്‍ഡിംഗ്ടന്‍ മലയാളി അസോസിയേഷന്‍ (ഋങഅ)



യുക്മയുടെ കായിക മേളകള്‍ക്കു നിറപ്പകിട്ട് നല്‍കുന്നതില്‍ അതേറ്റെടുത്ത് നടത്തുന്നതില്‍ എര്‍ഡിംഗ്ടണ്‍ മലയാളി അസോസിയേഷനുള്ള പങ്കു വിസ്മയനീയം ആണ്. യുക്മ കായിക മേളക്ക് പറ്റിയ വേദി കണ്െടത്തുന്നതിലും നടപ്പിലാക്കുന്നതും പ്രവാസി മലയാളികളുടെ പിന്തുണയോടു കുടെയാണ് സ്കുള്‍ കായിക മേളകളെ വെല്ലുന്ന തരത്തില്‍ യുക്മ കായിക മേള സംഘടിപ്പിച്ചതിന്റെ ആദര സൂചകമായാണ് യുക്മ ഈ പ്രവാസി മലയാളി സംഘടനയെ അവാര്‍ഡ് നല്‍കി ആദരിക്കുന്നത്. എബി ജോസ് പ്രസിഡന്റും മോനി ഷിജോ സെക്രട്ടറിയും ആയുള്ള ഇഎംഎ വളരെ മികച്ച രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ ആണ് കാഴ്ച വയ്ക്കുന്നത്.

കെറ്ററിംഗ് മലയാളി അസോസിയേഷന്‍ (ഗഋഠഠഋഞകചഏ)

യുക്മയുടെ ആദ്യ സൂപ്പര്‍ഡാന്‍സര്‍ പ്രോഗ്രാമിന് വേദിയൊരുക്കികൊണ്ടാണ് കെറ്ററിംഗ് മലയാളി അസോസിയേഷന്‍ അവാര്‍ഡിനര്‍ഹമായത്. ടൈറ്റസ് ജോണ്‍ പ്രസിഡന്റും ബിജു അലക്സ് സെക്രട്ടറിയും ആയ അസോസിയേഷന്‍ വളരെ മികച്ച പ്രവര്‍ത്തനം തുടര്‍ന്നു വരുന്നു. യുക്മ ദേശിയ സമിതിയോട് ചേര്‍ന്ന് നിന്നുകൊണ്ട് യുക്മ ഡാന്‍സ് ഫെസ്റിനെ നെഞ്ചോടു ചേര്‍ത്ത് മലയാളി പ്രവാസിക്ക് സ്വന്തമാക്കിയത് കെറ്ററിംഗ് മലയാളി അസോസിയേഷന്റെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുദാഹരണമാണ്.

റിപ്പോര്‍ട്ട്: ബാലാ സജീവ് കുമാര്‍