ജര്‍മനിയുടെ മുത്തശി അന്തരിച്ചു
Friday, September 26, 2014 6:09 AM IST
ബര്‍ലിന്‍: ജര്‍മനിയില്‍ ജീവിച്ചിരുന്ന ഏറ്റവും പ്രായമേറിയ മുത്തശി അന്തരിച്ചു. 112 വയസായിരുന്നു ഫ്രീദ സുവില്ലസിന്. സാക്സണിക്കാരിയായ മുത്തശിയുടെ സ്ഥാനത്തേക്ക് മറ്റൊരു സാക്സണിക്കാരി തന്നെയാണ് പുതുതായി അവരോധിക്കപ്പെട്ടിരിക്കുന്നത്.

1902 മാര്‍ച്ച് മുപ്പതിനായിരുന്നു ഫ്രീദയുടെ ജനനം. കടുത്ത ഡിമെന്‍ഷ്യയാല്‍ പീഡിതയായിരുന്നു. കഴിഞ്ഞ ഏപ്രിലിലാണ് ജര്‍മനിയിലെ പ്രായമേറിയ വനിതയായി അംഗീകരിക്കപ്പെടുന്നത്.

ബട്ടറും ജാമും പുരട്ടിയ റോളുകള്‍ ദിവസവും രാവിലെ കഴിക്കുന്നതാണ് തന്റെ ആരോഗ്യരഹസ്യമെന്ന് അവര്‍ മുമ്പു പറഞ്ഞിരുന്നുവെന്ന് കുടുംബാംഗങ്ങള്‍. കാഴ്ചയ്ക്ക് ബുദ്ധിമുട്ടായിരുന്നെങ്കിലും തന്റെ ഫോട്ടോ എടുക്കുന്നത് വളരെ ഇഷ്ടമായിരുന്നുവത്രെ.

യൊഹാന ക്ളിങ്ക് എന്ന 111 വയസുള്ള സ്ത്രീയാണ് രാജ്യത്തെ പുതിയ മുത്തശി.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍