ഡബ്ളിന്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ ഫാമിലി കോണ്‍ഫറന്‍സ് സെപ്റ്റംബര്‍ 27, 28 തീയതികളില്‍
Friday, September 26, 2014 6:06 AM IST
ഡബ്ളിന്‍: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ അയര്‍ലന്‍ഡിലെ ഡബ്ളിന്‍ സെന്റ് തോമസ് ഓര്‍ത്തഡോക്സ് പള്ളിയുടെ ആഭിമുഖ്യത്തില്‍ ഫാമിലി കോണ്‍ഫറന്‍സ് നടത്തുന്നു.

സെപ്റ്റംബര്‍ 27, 28 തീയതികളില്‍ കൌണ്ടി മീത്തിലുള്ള ഡാനോര്‍ ന്യൂ ഗ്രാന്‍ജ് ലോഡ്ജില്‍ ആണ് പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നത്.

ശനി രാവിലെ 10 ന് പരിപാടികള്‍ ആരംഭിക്കും. മലങ്കര സഭയുടെ യുകെ-യൂറോപ്പ് - ആഫ്രിക്ക ഭദ്രാസനധിപന്‍ ഡോ. മാത്യൂസ് മാര്‍ തീമോത്തിയോസ് മെത്രാപോലീത്ത ഫാമിലി കോണ്‍ഫറന്‍സ് ഉദ്ഘാടനം നടത്തുകയും അനുഗ്രഹ പ്രഭാഷണം നടത്തുകയും ചെയ്യും. ഇതിനുശേഷം റവ. ഫാ. ജെയിംസന്‍, റവ. ഫാ. ടി. ജോര്‍ജ് എന്നിവരുടെ ക്ളാസുകളും, ഫാ. നൈനാന്‍ കുര്യാക്കോസ് നടത്തുന്ന ആത്മീയ പ്രഭാഷണവും ഉണ്ടായിരിക്കും. ഞായറാഴ്ച്ച രാവിലെ തിരുമേനി വി. കുര്‍ബാന അര്‍പ്പിക്കുകയും തുടര്‍ന്ന് റവ. ഫാ. എല്‍ദോ വര്‍ഗീസ് ക്ളാസ് എടുക്കും. ഉച്ചയോടെ പരിപാടികള്‍ സമാപിക്കും.

റിപ്പോര്‍ട്ട്: വി. രാജന്‍