യാചകര്‍ക്കു മാസവരുമാനം 2000 യൂറോ; അതിശയിപ്പിക്കുന്ന വിവരവുമായി ഓസ്ട്രിയന്‍ പോലീസ്
Friday, September 26, 2014 6:06 AM IST
വിയന്ന: ഓസ്ട്രിയയിലെ ഒരു യാചകന്റെ മാസവരുമാനം 2000 യൂറോ. എന്നാല്‍ ഈ 2000 യൂറോ കാസിനോകളില്‍ ചൂതുകളിക്കുന്നതിന് ഇവര്‍ ചെലവഴിക്കുന്നു. കഴിഞ്ഞ ഒമ്പതു മാസമായി പ്രത്യേക പോലീസ് വിഭാഗം നടത്തിയ നിരീക്ഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തായത്. കൂടാതെ പകല്‍ സമയത്ത് വികലാംഗരായി യാചക വൃത്തി നടത്തുന്ന പലരും യഥാര്‍ഥത്തില്‍ വികലാംഗരല്ലെന്നതാണ് വസ്തുത.

സ്ളോവാക്യക്കാരനായ റോബര്‍ട്ട് എന്ന 52 കാരനാണ് യാചകരുടെ നേതാവ്. സ്വന്തമായി വീടെടുത്ത് നാല് യാചകരെ വീതം ഓരോ റോഡിലേക്കയയ്ക്കുകയാണ് ഇയാള്‍ ചെയ്യുന്നത്. ഓരോ യാചകരും കുറഞ്ഞത് 2000 യൂറോ വീതം ദിവസവും സമ്പാദിക്കും. ഇതില്‍ വലിയൊരു ഭാഗം ഇയാള്‍ കാസിനോകളില്‍ ചൂതാട്ടത്തിന് ചെലവഴിക്കുന്നു. യാചകരുടെ ആക്രമണത്തെത്തുടര്‍ന്ന് വിയന്നയില്‍ മാത്രം കഴിഞ്ഞ വര്‍ഷം 1600 പരാതികളാണ് പോലീസിന് ലഭിച്ചത് ഇതിന്റെ വെളിച്ചത്തില്‍ ഓസ്ട്രിയന്‍ ഫ്രീഡം പാര്‍ട്ടി ഭിക്ഷാടനം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടു.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍