സന്ദര്‍ലാന്‍ഡ് ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്റെ ഓണാഘോഷം വര്‍ണോജ്വലമായി സമാപിച്ചു
Thursday, September 25, 2014 8:54 AM IST
സന്ദര്‍ലാന്‍ഡ്: ഗ്രഹാതുരത്വമുണര്‍ത്തുന്ന ഒരു പിടി ഓര്‍മകള്‍ മനസില്‍ അവശേഷിപ്പിച്ച്, തുമ്പിതുള്ളലും ഓണപൂക്കളവും ഓര്‍ക്കല്‍കൂടി തന്റെ ജീവിതത്തില്‍ കണ്ടതിന്റെ സന്തോഷം കുട്ടികളില്‍ ബാക്കിവച്ച്, നാടന്‍ ആഹാരത്തിന്റെ രുചികളോടൊപ്പം നാടന്‍ കലകള്‍കൂടിയായപ്പോള്‍ ഓണം അതിന്റെ പൂര്‍ണതയില്‍ മാവേലി തമ്പുരാനോടൊപ്പം വിരുന്നു വന്ന ഒരു ദിനം, ഈ വര്‍ഷത്തെ ഓണാഘോഷം സന്ദര്‍ലാന്‍ഡിലെ മലയാളി സമൂഹം സ്നേഹത്തോടെ, സൌഹാര്‍ദത്തോടെ വര്‍ണപൊലിമയോടെ സെപ്റ്റംബര്‍ 21ന് (ഞായര്‍) ആഘോഷിച്ചു.

ഉച്ചക്ക് പൂക്കളത്തോടെ തുടങ്ങിയ ആഘോഷം വിഭവസമൃദ്ധമായ സദ്യയോടെ പരിസമാപ്തിയില്‍ എത്തിയപ്പോള്‍ അസോസിയേഷന്‍ കുടുംബത്തിന്റെ കലാപരിപടികള്‍ക്കായി ഏവരും ഏറെ വൈകുംവരെ ക്ഷമയോടെ കാത്തിരുന്നു. പ്രസിഡന്റ് സോയ് ജോസഫിന്റെ നേതൃത്വത്തില്‍ നടന്ന പരിപാടികള്‍ക്ക് കമ്മിറ്റി അംഗങ്ങളുടെ സഹകരണത്തോടെ കുട്ടികളുടെയും മുതിര്‍ന്നവരുടെയും നിറപകിട്ടാര്‍ന്ന കലാപരിപാടികളോടെ ഓണം ഒരു ഉത്സവമായി.

സെക്രട്ടറി മനു ശ്രിധരന്റെ നന്ദി പ്രസംഗത്തോടെ ഓണത്തിന്റെ ആശംസകള്‍ നേര്‍ന്ന്, വീണ്ടുമൊരു ഓണക്കാലത്തിനായി കാത്തിരിക്കാന്‍ ഏവരും വിടചൊല്ലി.

റിപ്പോര്‍ട്ട്: മാത്യു ജോസഫ്