ടെക്സ സൌദി ദേശീയദിനം ആചരിച്ചു
Thursday, September 25, 2014 8:53 AM IST
റിയാദ്: സൌദി അറേബ്യയുടെ 84-ാമത് ദേശീയ ദിനത്തില്‍ റിയാദിലെ തിരുവനന്തപുരം ജില്ലാ നിവാസികളുടെ കൂട്ടായ്മയായ ടെക്സ ഐക്യദാര്‍ഢ്യ പ്രമേയം അവതരിപ്പിച്ചു.

മലാസ് ഭാരത് റസ്ററന്റ് ഓഡിറ്റോറിയത്തില്‍ നിസാര്‍ കല്ലറയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗത്തില്‍ നൌഷാദ് കിളിമാനൂര്‍ പ്രമേയം വായിച്ചു. 23 ലക്ഷത്തിലധികം ഭാരതീയതര്‍ക്ക് ജീവാശ്രയം നല്‍കുന്ന തിരുഗേഹങ്ങളുടെ സേവകന്‍ അബ്ദുള്ള രാജാവിന്റെ നേത്യത്വത്തില്‍ രാജ്യം കൈവരിച്ച പുരോഗതിയും വിജയവും മറ്റ് ലോകരാജ്യങ്ങള്‍ക്ക് മാതൃകയാണെന്നും ദശലക്ഷക്കണക്കിന് വരുന്ന വിദേശീയര്‍ക്ക് സൌദി പൌരന്മാര്‍ നല്‍കുന്ന പിന്തുണയും പ്രോത്സാഹനവും പ്രശംസിക്കപ്പെടേണ്ടതാണെന്നും പ്രമേയത്തില്‍ പറഞ്ഞു.

ലക്ഷോപലക്ഷം പ്രവാസി കുടുംബങ്ങള്‍ക്ക് തണല്‍ നല്‍കുന്ന സൌദി അറേബ്യയുടെ പുരോഗതിക്കും ഉന്നതിയിക്കും ദേശ-ഭാഷാ വിത്യാസങ്ങള്‍ മറന്ന് ഐക്യ ദാര്‍ദഡ്യം പ്രഖ്യാപിക്കൂന്നതായും സൌദി അറേബ്യയുടെ 84-ാം ദേശീയ ആഘോഷത്തോടൊപ്പം ടെക്സ പ്രവര്‍ത്തകരും പങ്ക് ചേരുന്നതായും പ്രമേയം ചൂണ്ടിക്കാട്ടി. സലാഹുദ്ദീന്‍ മരുതിക്കുന്ന്, പ്രശാന്ത് വാമനപുരം, സുരേഷ് പാലോട്, അനില്‍ കാരേറ്റ്, ജാബിര്‍ ജമാലുദ്ദീന്‍, ഖാന്‍ വര്‍ക്കല, ശ്യാം രാജ്, പ്രകാശ് വാമനപുരം, അബ്ദുള്‍ അഹദ്, പ്രശോഭ് വാമനപുരം, സമദ് അഴീക്കോട്്, മുഹമ്മദ് ഇല്യാസ്, സജീവ് നാവായിക്കുളം, നാഫി നാസറുദ്ദീന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ജോയി നടേശന്‍ സ്വാഗതവും സുനില്‍ കുമാര്‍ തിരുവനന്തപുരം കൃതജ്ഞതയും രേഖപ്പെടുത്തി.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍