റോമിന്റെ വാനമ്പാടി കന്യാസ്ത്രീയുടെ ആദ്യ ആല്‍ബം തയാറാകുന്നു
Thursday, September 25, 2014 8:51 AM IST
റോം: ടിവി റിയാലിറ്റി ഷോയിലൂടെ ലോക പ്രശസ്തിയാര്‍ജിച്ച ഇറ്റാലിയന്‍ കന്യാസ്ത്രീ സിസ്റര്‍ ക്രിസ്റീന തന്റെ ആദ്യ മ്യൂസിക് ആല്‍ബം തയാറാക്കുന്നു. ദ വോയ്സ് ഇറ്റലി മത്സരത്തില്‍ ജേത്രിയായിരുന്ന സിസ്റ്റര്‍ക്ക് യൂണിവേഴ്സലാണ് കരാര്‍ നല്‍കിയിരിക്കുന്നത്.

സോളോ ആല്‍ബത്തിന്റെ സ്നിപ്പറ്റ് ഈ മ്യൂസിക് കമ്പനി പുറത്തുവിട്ടു. സിസ്റര്‍ ക്രിസ്റീന സ്റുഡിയോയില്‍ പാടുന്നതാണ് ഇതില്‍ കാണുന്നത്. ടിവി ഷോയില്‍ ഇവരെ ശ്രദ്ധേയയാക്കിയ ചില പാട്ടുകളും ആല്‍ബത്തില്‍ ഉള്‍പ്പെടുത്തുമെന്നാണ് സൂചന.

ഉടന്‍ പുറത്തിറങ്ങുമെന്നല്ലാതെ, ആല്‍ബത്തെക്കുറിച്ചുള്ള വിശദാംശങ്ങളൊന്നും ഔപചാരികമായി പുറത്തുവിട്ടിട്ടില്ല. ഇതൊരു കരിയറാക്കാന്‍ ഉദ്ദേശിക്കുന്നില്ല, ഒരു സന്ദേശം പ്രചരിപ്പിക്കാന്‍ മാത്രമാണ് ശ്രമിക്കുന്നതെന്ന് സിസ്റര്‍ ക്രിസ്റീനയുടെ പ്രതികരണം. കത്തോലിക്കാ സഭ സാധരണ ജനങ്ങളുമായി കൂടുതലടുക്കണമെന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഹ്വാനം പിന്തുടരുക മാത്രമാണ് താന്‍ ചെയ്യുന്നതെന്നും അവര്‍ പറയുന്നു.യൂട്യൂബില്‍ ഏറ്റവും കൂടുതല്‍ സന്ദര്‍ശരെ ആകര്‍ഷിച്ച വിഡിയോ ക്ളിപ്പായിരുന്നു സിസ്റര്‍ ക്രിസ്റീനയുടേത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍