കാന്‍ബറ: ഓഷ്യാന ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന ക്നാനായ കാത്തലിക് കണ്വന്ഷന് ഓസ്ട്രേലിയയുടെ തലസ്ഥാനമായ കാന്‍ബറയിലെ കരോട്ടല് റിസോര്‍ട്ടില്‍ സെപ്റ്റംബര്‍ 27, 28, 29 (ശനി, ഞായര്‍, തിങ്കള്‍) തീയതികളില്‍ നടക്കും.
ത്രിദിന കണ്‍വന്‍ഷനില്‍ ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ്, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്നായി രണ്ടായിരത്തോളം ക്നാനായ കത്തോലിക്കാ പ്രതിനിധികളാണ് പങ്കെടുക്കുന്നത്.
കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍ കണ്വന്ഷന് ഉദ്ഘാടനം ചെയ്യും. ഓഷ്യാന ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ് പ്രസിഡന്റ് സജിമോന്‍ ജോസഫ് വയലുങ്കല്‍ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ മാര്‍ ബോസ്കോ പുത്തൂര്‍ അനുഗ്രഹ പ്രഭാഷണം നടത്തും. ഫാ. ജോസഫ് മെത്താനത്ത്, ഫാ. സ്റീഫന് കണ്ടാരപ്പള്ളി, ഡോ. ഷീന്‍സ് ആകശാല, ഫാ. ടോമി പട്ടുമാക്കീല്‍, പ്രഫ. ബാബു പൂഴിക്കുന്നേല്‍, സജിമോന്‍ വരകുകാലായില്‍, ജയിസന് വെട്ടിക്കല്‍, സച്ചിന് പട്ടുമാക്കീല്‍ എന്നിവര്‍ പ്രസംഗിക്കും.
വിവിധ സമ്മേളനങ്ങളില്‍ പ്രഫ. ബാബു പൂഴിക്കുന്നേല്‍, ഡോ. ഷീന്‍സ് ആകശാല എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. തുടര്‍ന്ന് ചര്‍ച്ചകള്‍, പൊതുചര്‍ച്ചകള്‍, വിവിധ മത്സരങ്ങള്‍, മിസ്റര്‍ ക്നാ, മിസ് ക്നാ, വിവിധ അസോസിയേഷനുകളുടെ നേതൃത്വത്തില്‍ കലാമത്സരങ്ങളും നടക്കും.
കണ്‍വന്‍ഷന്റെ വിജയത്തിനായി വിവിധ കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പ്രസിഡന്റ് സജിമോന്‍ വയലുങ്കലും സെക്രട്ടറി സച്ചിന് പട്ടുമാക്കീലും അറിയിച്ചു.