സ്വിന്‍ഡനില്‍ ക്രിസ്തീയ സംഗീത സായാഹ്നം സെപ്റ്റംബര്‍ 28 ന്
Thursday, September 25, 2014 8:49 AM IST
ലണ്ടന്‍: ഹോളി ഹോര്‍പ്സ് എന്ന ക്രിസ്തീയ സംഗീത സായാഹ്നം ഒക്ടോബര്‍ 28ന് (ഞായര്‍) സ്വിന്‍ഡനില്‍ അരങ്ങേറും. വൈകുന്നേരം നാലു മുതല്‍ ഏഴു വരെയാണ് ഈ ക്രിസ്തീയ സന്ധ്യ അരങ്ങേറുന്നത്. സ്വിന്‍ഡന്‍ സ്റാര്‍സ് ഓര്‍ക്കസ്ട്രയാണ് ഈ സംഗീത വിരുന്നിന് ആതിഥ്യം വഹിക്കുന്നത്.

സ്വിന്‍ഡന്‍ സ്റാര്‍സ് ചെണ്ടമേളത്തിലെ കലാകാരന്മാര്‍ ഈ വര്‍ഷമാണ് യുകെയിലെ സംഗീത വേദികളിലേക്ക് രംഗപ്രവേശനം ചെയ്തത്. നാട്ടില്‍ നിന്നും എത്തിയിരിക്കുന്ന സംഗീത സംവിധായകനും ഗായകനുമായ യേശുദാസ് ജോര്‍ജ്, പത്നി ലിജി യേശുദാസ് എന്നിവരാണ് ഈ സംഗീതോത്സവത്തിന് നേതൃത്വം നല്‍കുന്നത്. കൂടാതെ സ്വിന്‍ഡന്‍ സ്റാര്‍സ് ഓര്‍ക്കസ്ട്രയിലെ സ്റീഫന്‍ ഇമ്മാനുവലിനൊപ്പം ഇതിലെ മറ്റ് ഗായകരും ഒത്തു ചേര്‍ന്ന് പോകുമ്പോള്‍ ശ്രോതാക്കളുടെ കാതുകള്‍ക്ക് ഇമ്പവും മനസിന് ഉണര്‍വും ലഭിക്കും എന്നതില്‍ സംശയമില്ല.

കലയെ സ്നേഹിക്കുന്ന കലാകാരന്മാരെ ആദരിക്കുന്ന സ്വിന്‍ഡനിലേക്ക് ഏവരേയും സ്വാഗതം ചെയ്തു.