മാഞ്ചസ്ററില്‍ കരാട്ടേ കുബുഡോയുടെ പുതിയ ബാച്ച് ശനിയാഴ്ച മുതല്‍
Thursday, September 25, 2014 8:48 AM IST
മാഞ്ചസ്റര്‍: ഏകാഗ്രത, പ്രതികരണ ശേഷി എന്നിവ നഷ്ടപ്പെട്ട് രോഗങ്ങളാല്‍ വലയുന്ന മാഞ്ചസ്റര്‍ മലയാളിയാണോ നിങ്ങള്‍? എങ്കില്‍ ഈ ശനിയാഴ്ച വിഥിന്‍ഷോയിലെ സെന്റ് ജോണ്‍സ് സ്കൂളിലേക്ക് പോരൂ.

മാഞ്ചസ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ കരാട്ടേ കുബുഡോയുടെ പുതിയ ബാച്ച് സെപ്റ്റംബര്‍ 27ന് (ശനി) രാവിലെ 11 മുതല്‍ ആരംഭിക്കുന്നു. ഷോട്ടോക്കാനനില്‍ ബ്ളാക്ക് ബെല്‍റ്റ് ജേതാവായ പയസ് മാത്യു ആണ് ക്ളാസുകള്‍ക്ക് നേതൃത്വം നല്‍കുന്നത്.

കൊളസ്ട്രോള്‍, ഷുഗര്‍, പ്രഷര്‍ എന്നീ രോഗങ്ങളാല്‍ വലയുന്ന സ്വന്തം ആരോഗ്യ പരിപാലനത്തില്‍ ശ്രദ്ധയുള്ളവര്‍ക്ക് ഈ ക്ളാസുകള്‍ ഏറെ ഗുണകരമാണ്. ഏകാഗ്രത, ശ്രദ്ധ എന്നിവയ്ക്ക് മുന്‍തൂക്കം നല്‍കി മനസിനെ പാകപ്പെടുത്തി മികച്ച മെയ് വഴക്കം നല്‍കുന്ന ഷെറിന്‍ റയൂ സെയിബുക്കന്‍ കരാട്ടേ ഒകിനോവല്‍ കുമ്പുഡോ ക്ളാസുകളാണ് പുതിയതായി ആരംഭിക്കുന്നത്.

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ക്ളാസുകളില്‍ പങ്കെടുക്കാം.വിവിധതരം എക്യൂപ്മെന്റ് ഉപയോഗിച്ചുകൊണ്ടുള്ള പരിശീലനമാണ് കുമ്പുഡോ. ഫിറ്റ്നസിനും സ്വയ രക്ഷയ്ക്കും പ്രാധാന്യം നല്‍കി ഏതൊരു കാര്യത്തേയും പോസിറ്റീവായി അഭിമുഖീകരിക്കുന്നതിനുള്ള പക്വതയും ഈ ക്ളാസുകളില്‍ നിന്നും ലഭിക്കും. താത്പര്യമുള്ളവര്‍ കൂടുതല്‍ വിവരങ്ങള്‍ക്ക്: സാബു കൊല്ലപ്പള്ളി 07853302858.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍