ഖ്യുഎല്‍എസ് ഇന്‍സ്ട്രക്ടര്‍മാര്‍ക്കുള്ള കോച്ചിംഗ് ക്ളാസ് സെപ്റ്റംബര്‍ 26ന്
Thursday, September 25, 2014 6:02 AM IST
കുവൈറ്റ്: ഖുര്‍ആന്‍ ലേണിംഗ് സ്കൂള്‍ (ഖ്യുഎല്‍എസ്) ഇന്‍സ്ട്രക്ടര്‍മാര്‍, മദ്രസ അധ്യാപകര്‍ എന്നിവര്‍ക്കുള്ള കോച്ചിംഗ് ക്ളാസ് സെപ്റ്റംബര്‍ 26 ന് (വെള്ളി) വൈകുന്നേരം നാലിന് ജലീബിലെ ഐഐസി ഓഫീസില്‍ നടക്കുമെന്ന് ഖ്യുഎല്‍എസ് സെക്രട്ടറി സയ്യിദ് അബ്ദുറഹ്മാന്‍ പത്രകുറിപ്പില്‍ അറിയിച്ചു.

പ്രമുഖ ഖാരിഅ് നൌഷാദ് മദനി കാക്കവയല്‍ ക്ളാസിന് നേതൃത്വം നല്‍കും. വിശദ വിവരങ്ങള്‍ക്ക്: 50401137, 97228093.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍