രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു
Thursday, September 25, 2014 6:01 AM IST
അബുദാബി: ബനിയാസ് സ്പൈക് ഗ്രൂപ്പ് ഓഫ് കമ്പനിയും അബുദാബി ബ്ളഡ്ബാങ്കും സംയുക്തമായി രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു. ബനിയാസ് സ്പൈക്കിന്റെ 80 ഓളം ജീവനക്കാര്‍ രക്തദാനം നടത്തി തങ്ങളുടെ സാമൂഹിക പ്രതിബദ്ധത പ്രവാസി ലോകത്തിന് പ്രദര്‍ശിപ്പിച്ചു.

അബുദാബി ഷേഖ് ഖാലിഫ മെഡിക്കല്‍ സിറ്റി ഡോ. മെറീനയുടെ നേതൃത്വത്തിലുള്ള ഒരുപറ്റം മെഡിക്കല്‍ ജീവനക്കാര്‍ ഈരക്ത ദാനത്തിനുവേണ്ട എല്ലാ സഹായ സഹകരണങ്ങളും നല്‍കി. ഈ മെഡിക്കല്‍ ടീം ലീഡര്‍ ഡോ. മെറീന, ബനിയാസ് സ്പൈക്കിന്റെ സാമൂഹിക പ്രതിബദ്ധതയെ പ്രശംസിക്കുകയും ഇതു പ്രവാസി ലോകത്തിനുതന്നെ അഭിമാനകരമാണെന്നും ഇതുപോലെയുള്ള കാരുണ്യ പ്രവര്‍ത്തികള്‍ മാനവരാശിക്ക് തന്നെ മാതൃകയാവട്ടെ എന്നും പറഞ്ഞു.

ഈ രക്ത ദാനം ഒരു തുടക്കം മാത്രമാണെന്നും ഇതുപോലെയുള്ള രക്തദാന ക്യാമ്പുകള്‍ തങ്ങളുടെ എല്ലാ സൂപ്പര്‍മാര്‍ക്കറ്റുകളിലും കസ്റമര്‍ പങ്കാളിത്തത്തോടുകൂടി നടത്തുമെന്നും ബനിയാസ് സ്പൈക്ക് മാനേജിംഗ് ഡയറക്ടര്‍ സി.പി അബ്ദുള്‍ റഹ്മാന്‍ അബ്ദുള്ള അറിയിച്ചു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള