പി.കെ. ജമാല്‍ സാഹിബിനു കുവൈറ്റ് കേരള മുസ്ലിം അസോസിയേഷന്‍ യാത്രയപ്പ് നല്‍കി
Thursday, September 25, 2014 6:00 AM IST
കുവൈറ്റ്: കുവൈറ്റിലെ മത സാമൂഹ്യ സാംസ്കാരിക മണ്ഡലങ്ങളിലെ നിറസാന്നിദ്യവും എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായിരുന്ന പി.കെ. ജമാല്‍ സാഹിബിനു കുവൈറ്റ് കേരള മുസ്ലിം അസോസിയേഷന്‍ യാത്രയപ്പ് നല്‍കി.

മൂന്നു പതിറ്റാണ്ടിലേറെയായി കുവൈറ്റില്‍ പ്രവര്‍ത്തിച്ചു വരുന്ന ജമാല്‍ സാഹിബിന്റെ പ്രവര്‍ത്തന ശൈലിയെ കുറിച്ചും അദ്ദേഹത്തിന്റെ സമീപനങ്ങളെ കുറിച്ചും ചെയര്‍മാന്‍ സഗീര്‍ തൃക്കരിപ്പൂര്‍ പ്രഭാഷണത്തില്‍ പരാമര്‍ശിച്ചു.

തുടര്‍ന്നു വൈസ് ചെയര്‍മാന്‍ അക്ബര്‍ സിദ്ദീഖ്, ഒര്‍ഗനസിംഗ് സെക്രട്ടറി ഹംസ പയ്യന്നൂര്‍, സെക്രട്ടറി ബഷീര്‍ മേലടി, ഫഹാഹീല്‍ ശാഖാ പ്രസിഡന്റ് നവാസ് ഖാദിരി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു പ്രസംഗിച്ചു.

സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങളെ മാനിച്ചു കുവൈറ്റ് കേരള മുസ്ലിം അസോസിയേഷന്‍ നല്‍കിയ കമ്യൂണിറ്റി അവാര്‍ഡ് ചെയര്‍മാന്‍ സഗീര്‍ തൃക്കരിപ്പൂര്‍ ജമാല്‍ സാഹിബിന് സമ്മാനിച്ചു. കെകെഎംഎയുടെ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരവും പ്രശംസനീയവുമാണെന്ന് മറുപടി പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.

ജനറല്‍ സെക്രട്ടറി കെ. ബഷീര്‍ സ്വാഗതവും പ്രസിഡന്റ് അബ്ദുള്‍ ഫത്താഹ് തൈയില്‍ അധ്യക്ഷനുമായിരുന്നു. അഡ്മിന്‍ സെക്രട്ടറി കെ.സി. റഫീഖ് നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍