ഫ്രഞ്ച് മലയാളി അസോസിയേഷന്‍ ഓണം ആഘോഷിച്ചു
Wednesday, September 24, 2014 7:44 AM IST
വെര്‍സായി (ഫ്രാന്‍സ്): ഫ്രഞ്ച് മലയാളി അസോസിയേഷന്‍ സെപ്റ്റംബര്‍ 22ന് (ഞായര്‍) വെര്‍സായില്‍ അതിവിപുലമായ രീതിയില്‍ ഓണം ആഘോഷിച്ചു. ആഘോഷങ്ങളുടെ ഭാഗമായി രാവിലെ 10 ന് അത്തപൂക്കളം ഒരുക്കി. വാദ്യമേളങ്ങളുടെയും താലപ്പൊലിയുടെയും അകമ്പടിയോടെ മഹാബലി തമ്പുരാനെ വരവേറ്റു. മഹാബലി നിലവിളക്ക് കത്തിച്ച് ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ചതിനുശേഷം ഓണ സേന്ദശം നല്‍കി. തുടര്‍ന്ന് തിരുവാതിരകളി, ശില്പ പിള്ളയുടെ ന്യത്തം, സുഭാഷ്, സോണിയ, ജോണ്‍, റോയ് എന്നിവര്‍ ആലപിച്ച ഗാനങ്ങള്‍ എന്നിവ അരങ്ങേറി. ഉച്ചയ്ക്ക് കേരളത്തനിമയില്‍ ഏവര്‍ക്കും ഓണസദ്യ വിളമ്പി. വിഭവ സമൃദ്ധമായ ഓണ സദ്യയ്ക്കുശേഷം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായുള്ള വിവിധയിനം മത്സരങ്ങള്‍ നടത്തി.

പാരീസിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും മലയാളികളടക്കം നിരവധി പേര്‍ ഓണാഘോഷത്തില്‍ പങ്കെടുത്തു. ഫ്രഞ്ച് മലയാളി അസോസിയേഷന്‍ പ്രസിഡന്റ്െ ജിതേന്ദ്രന്‍ ഏവര്‍ക്കും സ്വഗതം നേര്‍ന്നു. ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ക്ക് അസോസിയേഷന്‍ ഭാരവാഹികളായ ചാരോത്ത് മുരളി, ചേനോത്ത് റെനില്‍, രേഷ്മ ജിതേന്ദ്രന്‍, ആല്‍ഫ്രഡ് തോമസ്, പണ്ടാരടത്തില്‍ സന്ദീപ്, അന്‍ത്വാന്‍ ലൂയി എന്നിവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍