യാമ്പു നവോദയ കാംകോ യൂണിറ്റ് സമ്മേളനം
Wednesday, September 24, 2014 6:18 AM IST
ജിദ്ദ: നവോദയയുടെ 26 -ാമത് കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി യാമ്പു ഏരിയയിലെ കാംകോ യൂണിറ്റ് സമ്മേളനം നടന്നു. ഇന്ന് കേരളത്തില്‍ നേരിട്ട് അനുഭവിക്കാനുള്ള സര്‍ക്കാര്‍ ആനുകൂല്യങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട സര്‍ക്കാര്‍ ഓഫീസിലുള്ള എല്ലാവിധ ക്രയ വിക്രയ നടപടികള്‍ക്ക് വന്‍തോതില്‍ ഫീസ് ഏര്‍പ്പെടുത്തിക്കൊണ്ടും വെള്ളക്കരം 50 ശതമാനം വര്‍ധിപ്പിച്ചുകൊണ്ടും സ്വന്തം കുടുംബ സ്വത്തു ഭാഗം വയ്ക്കുന്നതിന് വലിയ തരത്തിലുള്ള ഫീസ് സ്റാമ്പു ഡ്യൂട്ടി നികുതി ഇനത്തില്‍ അടിച്ചേല്‍പ്പിച്ചും പിഎസ്സി റാങ്ക് ലിസ്റിലുള്ള അഭ്യസ്ത വിദ്യരായ ഉദ്യോഗാര്‍ഥികള്‍ ഗവണ്‍മെന്റ് ഓഫീസുകള്‍ കയറിയിറങ്ങി ഒഴിവുകളുടെ സര്‍വേ നടത്തുന്ന തരത്തിലുള്ള അവസ്ഥയിലേക്ക് കേരള സംസ്ഥാനത്തെ എത്തിച്ചിരിക്കുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ജനവിരുദ്ധ നടപടികള്‍ തിരുത്തണമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത് ഏരിയ കമ്മിറ്റി അംഗം രാജന്‍ നമ്പ്യാര്‍ ആവശ്യപ്പെട്ടു.

യൂണിറ്റ് സെക്രട്ടറി യൂണിറ്റ് റിപ്പോര്‍ട്ടും ഏരിയ സെക്രട്ടറി സാബു വെളിയം ഏരിയ റിപ്പോര്‍ട്ടും യൂണിറ്റ് ട്രഷറര്‍ സുരേഷ് കുമാര്‍ സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു.

രൂക്ഷമായ വിലക്കയറ്റതിനെതിരെ ബേബി പള്ളിതാഴം പ്രമേയം അവതരിപ്പിച്ചു. പുതിയ ഭാരവാഹികളുടെ പാനല്‍ ഏരിയ ട്രഷറര്‍ യൂസുഫ് അവതരിപ്പിച്ചു. രജീഷിന്റെ അധ്യക്ഷതയില്‍ കൂടിയ സമ്മേളനത്തിന് കെ. തമ്പി സ്വാഗതവും സജിത്ത് നന്ദിയും പറഞ്ഞു. രജീഷ് (പ്രസിഡന്റ്), ജേക്കബ് തോമസ്(സെക്രട്ടറി), സുരേഷ് കുമാര്‍ (ട്രഷറര്‍) എന്നിവരെ പുതിയ ഭാരവാഹികളായി തെരഞ്ഞെടുത്തു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍