ബേസിംഗ് സ്റോക് പള്ളിയില്‍ ഓണാഘോഷവും കുര്‍ബാനയും സെപ്റ്റംബര്‍ 27ന്
Wednesday, September 24, 2014 6:14 AM IST
ബേസിംഗ് സ്റോക്: സെന്റ് ജോര്‍ജ് സിറിയന്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ സെപ്റ്റംബര്‍ 27ന് (ശനി) രാവിലെ 9.30 ന് പ്രഭാത പ്രാര്‍ഥനയും തുടര്‍ന്നു കുര്‍ബാനയും കുര്‍ബാനനന്തരം ഇടവകാംഗങ്ങളുടെ ആഭിമുഖ്യത്തില്‍ ഓണസദ്യയും ഓണാഘോഷവും നടത്തുവാന്‍ തീരുമാനിച്ചു.

എല്ലാ വിശ്വാസികളും ഇതൊരു അറിയിപ്പായി പരിഗണിച്ചു ഓണാഘോഷത്തിലും വിശുദ്ധ കുര്‍ബാനയിലും പങ്കെടുക്കാന്‍ ഭാരവാഹികള്‍ സ്വാഗതം ചെയ്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ബിജോയ് 07863907175, ജോസഫ് 07527827827.

പള്ളിയുടെ വിലാസം: ഏീീറ ടവലുവലൃറ ഇവൌൃരവ, ഞഏ23 8ആഡ, ആമശിെഴീസല.