വിവാഹ ധൂര്‍ത്തിനെതിരെ ബോധവത്കരണം നടത്തും: കെഎംസിസി
Wednesday, September 24, 2014 6:06 AM IST
റിയാദ്: വിവാഹ ധൂര്‍ത്തിനെതിരെ സംസ്ഥാന മുസ്ലിംലീഗ് സംഘടിപ്പിക്കുന്ന കാമ്പയിന്റെ ഭാഗമായി പ്രവാസികള്‍ക്കിടയില്‍ ലഘുലേഖ വിതരണവും ടേബിള്‍ടോക്ക് ജില്ല, മണ്ഡലം, ഏരിയ തലങ്ങളില്‍ പ്രചാരണ യോഗങ്ങളും സംഘടിപ്പിക്കുമെന്ന് റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് കുന്നുമ്മല്‍ കോയ പറഞ്ഞു.

റിയാദിലെ വിവിധ ജില്ല, മണ്ഡലം കെഎംസിസി കമ്മിറ്റികള്‍ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ നാമധേയത്തിലുള്ള സൌജന്യ ഭവനപദ്ധതിയില്‍ നൂറോളം വീടുകള്‍ നിര്‍മിച്ചു നല്‍കുന്നതായും വീട് നിര്‍മാണത്തിന്റെ പ്രവൃത്തികള്‍ പുരോഗമിക്കുന്നതായും അദ്ദേഹം പറഞ്ഞു.

റിയാദ് കെഎംസിസി കോഴിക്കോട് സിറ്റി പ്രവര്‍ത്തക കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് സെയ്തു മീഞ്ചന്ത അധ്യക്ഷത വഹിച്ചു. കെഎംസിസി നാഷണല്‍ കമ്മിറ്റി സെക്രട്ടറി എസ്.വി അര്‍ഷുല്‍ അഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് അബ്ദുനാസര്‍ മാങ്കാവ്, അബൂബക്കര്‍ പയ്യാനക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ താമരശേരി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

ഭാരവാഹികളായി മിര്‍ഷാദ് ബക്കര്‍ (പ്രസിഡന്റ്), നൌഷാദ് മാത്തോട്ടം (ജനറല്‍ സെക്രട്ടറി), അബ്ദുള്‍ കലാം (ട്രഷറര്‍), പി.ടി അന്‍സാരി കുറ്റിച്ചിറ (ഓര്‍ഗനൈസിംഗ് സെക്രട്ടറി), എ. അബ്ദുന്നാസര്‍ വെള്ളയില്‍, ഷൌക്കത്ത് പന്നിയങ്കര, ശരീഫ് പയ്യാനക്കല്‍, വി.പി അബ്ദുഷുക്കൂര്‍ (വൈസ് പ്രസിഡന്റ്), ഹനാന്‍ ബിന്‍ ഫൈസല്‍, അബ്ദുള്‍ ഗഫൂര്‍ മൂഴിക്കല്‍, സി.പി സക്കീര്‍ പന്നിയങ്കര, സുബൈര്‍ മാങ്കാവ് (സെക്രട്ടറി).

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍