വില കുറഞ്ഞ വിമാനയാത്രകള്‍ക്ക് ബാഗേജ് ചാര്‍ജ് അനുവദനീയം
Tuesday, September 23, 2014 7:45 AM IST
ഫ്രാങ്ക്ഫര്‍ട്ട്: യൂറോപ്പില്‍ വില കുറഞ്ഞ വിമാനയാത്രാ ടിക്കറ്റുകള്‍ വാങ്ങുന്നവരില്‍ നിന്നും ബാഗേജിന് പ്രത്യേക ചാര്‍ജ് വാങ്ങുന്നത് അനുവദനീയമാണെന്ന് യൂറോപ്യന്‍ കോടതി വിധി പ്രഖ്യാപിച്ചു.

വിമാനയാത്ര ബാഗേജിന് പ്രത്യേക ചാര്‍ജ് ആവശ്യപ്പെട്ടതിനെതിരെ സ്പെയിനിലെ ഒരു യാത്രക്കാരന്‍ നല്‍കിയ പരാതിയിലാണ് യൂറോപ്യന്‍ കോടതിയുടെ ഈ വിധി പ്രഖ്യാപനം ഉണ്ടായത്.

വനലിംഗ് എന്ന വില കുറഞ്ഞ വിമാനയാത്രാ ടിക്കറ്റുകള്‍ വില്‍ക്കുന്ന വിമാന കമ്പനിക്ക് എതിരായിട്ടാണ് സ്പെയിന്‍ യാത്രക്കാരന്‍ യൂറോപ്യന്‍ കോടതിയില്‍ ഈ കേസ് നടത്തിയത്.

വില കുറഞ്ഞ വിമാനയാത്രാ ടിക്കറ്റുകള്‍ ഉപയോഗിച്ച് യാത്ര ചെയ്യുന്നവരുടെ ഹാന്‍ഡ് ബാഗേജിന് പ്രത്യേക ചാര്‍ജ് വാങ്ങുന്നത് അനുവദനീയമല്ലെന്നും കോടതി പ്രത്യേകം എടുത്തു പറഞ്ഞു. എന്നാല്‍ ഈ ഹാന്‍ഡ് ബാഗേജുകളുടെ വലിപ്പവും തൂക്കവും നിയന്ത്രിക്കാന്‍ വിമാന കമ്പനിക്ക് അധികാരം ഉണ്ടായിരിക്കും. അങ്ങനെ വളരെ നാളായി നിലനിന്നിരുന്ന വില കുറഞ്ഞ വിമാനയാത്രാ ടിക്കറ്റുകളുടെ ബാഗേജ് പ്രശ്നത്തിന് അന്തിമ തീരമാനമായി.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍