ഡോ. വര്‍ഗീസ് കുര്യനും സോമന്‍ ബേബിക്കും ഏഷ്യന്‍ ലീഡര്‍ഷിപ്പ് അവാര്‍ഡ്
Tuesday, September 23, 2014 4:54 AM IST
ദുബായ്: വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പ്രവാസി ഇന്ത്യക്കാര്‍ക്കുള്ള ഈ വര്‍ഷത്തെ ഏഷ്യന്‍ ലീഡര്‍ഷിപ്പ് അവാര്‍ഡ് ബഹ്റിന്‍ ആസ്ഥാനമായ അല്‍ നമല്‍ വികെഎല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. വര്‍ഗീസ് കുര്യനും ഡെയ്ലി ട്രിബ്യൂണ്‍ ചീഫ് എഡിറ്റര്‍ സോമന്‍ ബേബിക്കും ലഭിച്ചു.

ദുബായ് താജ് പാലസ് ഹോട്ടലില്‍ സെപ്റ്റംബര്‍ 24 ന് (ബുധന്‍) നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് വിതരണം ചെയ്യും. സ്റാര്‍സ് ഓഫ് ദി ഇന്‍ഡസ്ട്രി ഗ്രൂപ്പ് വേള്‍ഡ് സിഎസ്ആര്‍ ഡേ ഫൌണ്േടഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യ ത്തിലാണ് അവാര്‍ഡ് നല്‍കുക.

2011 മുതല്‍ ബിസിനിസ് രംഗത്തും സാമൂഹിക, സാംസ്കാരിക, മാധ്യമരംഗത്തും മികച്ച പ്രവാസി ഇന്ത്യന്‍ പ്രതിഭകള്‍ക്കും ഈ അവാര്‍ഡ് നല്‍കി വരുന്നുണ്െടന്ന് വേള്‍ഡ് സിഎസ്ആര്‍ ഡേ ഫൌണ്ടര്‍ ഡയറക്ടര്‍ ഡോ. ആര്‍.എല്‍. ഭാട്യ അറിയിച്ചു.