ജുബൈലില്‍ നിന്നെത്തിയ 43 തൊഴിലാളികള്‍ അല്‍ കോബാര്‍ കോടതിയില്‍ പരാതി നല്‍കി
Tuesday, September 23, 2014 4:50 AM IST
ദമാം: തൊഴില്‍ പീഡനത്തിനിരയായി ജുബൈലില്‍ നിന്നെത്തിയ 43 തൊഴിലാളികള്‍ നവയുഗം സാംസ്കാരിക വേദിയുടെ സഹായത്താല്‍ അല്‍ കോബാര്‍ കോടതിയില്‍ പരാതി നല്‍കി.

കഴിഞ്ഞ രണ്ടുവര്‍ഷമായി ഖഫ്ജിക്ക് സമീപത്തുള്ള ജോലിസ്ഥലത്ത് പ്രാഥമിക സൌകര്യങ്ങള്‍ പോലുമില്ലാതെ വൃത്തിഹീനമായ ചുറ്റുപാടില്‍ 12 മണിക്കൂര്‍ മുതല്‍ 14 മണിക്കൂര്‍ വരെ ജോലിചെയ്യേണ്ടി വരികയും. നാട്ടില്‍ നിന്നും ഉണ്ടാക്കിയ കരാറിന് വിരുദ്ധമായി ചെറിയ ശമ്പളത്തിന് ഇവിടെ പുതിയ കരാര്‍ ബലമായി ഒപ്പിട്ട് വാങ്ങുകയും ചെയ്തു. എല്ലാ ദിവസവും നാല് മണിക്കൂര്‍ നിര്‍ബന്ധിത ഓവര്‍ ടൈം ജോലി ചെയ്യുകയും എന്നാല്‍ ഇന്നുവരെ ഒരു റിയാല്‍ പോലും ആ ഇനത്തില്‍ നല്‍കുകയും ചെയ്തിട്ടില്ല. ഇക്കാമ ഇല്ലാത്തതിനാല്‍ ജോലിസ്ഥലത്തുനിന്ന് പോലീസ് പിടിക്കുകയും അഞ്ചു ആറുദിവസം ജയിലില്‍ കിടക്കേണ്ടതായും വന്നു, ഇതിനു ശേഷമാണു കമ്പനി ഇഖാമ എടുത്തു നല്‍കിയത്. ഇപ്പോള്‍ കഴിഞ്ഞ നാലു മാസമായി ശമ്പളം കിട്ടാത്തതിനാല്‍ നിത്യവൃത്തിക്കുപോലും വഴിമുട്ടിയപ്പോള്‍ ജോലി ഉപേക്ഷിച്ചു കഫ്ജിയില്‍ നിന്ന് ജുബൈലില്‍ എത്തി ലേബര്‍ കോടതിയില്‍ പരാതി നല്‍കി. എന്നാല്‍ സ്പോണ്‍സര്‍ അല്‍കോബാറില്‍ ആയതിനാല്‍ അല്‍കോബാര്‍ ലേബര്‍ കോടതിയിലാണ് കേസ് കൊടുത്തത്.

അല്‍കോബാറില്‍ എത്താനോ അവിടെ കോടതിയില്‍ പരാതി നല്‍കാനോ ഉള്ള മാര്‍ഗമില്ലാതെ കുഴഞ്ഞ തൊഴിലാളികളെ ജുബൈലിലെ സാമുഹിക പ്രവര്‍ത്തകരായ ഷംസുദ്ദീന്‍ ചെട്ടിപടിയുടെയും സൈഫുദ്ദീന്‍ പൊറ്റിശേരിയുടെയും സഹായത്താല്‍ നവയുഗം ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍ ഷാജി മതിലകം നവയുഗം ജീവകാരുണ്യ പ്രവര്‍ത്തകരായ ശിബുകുമാര്‍ തിരുവനന്തപുരം ആല്‍ഫാ ഷാജി, മണികുട്ടന്‍ പെരുമ്പാവൂര്‍ എന്നിവരെ സമിപിക്കുകയും ഇവരുടെ നിര്‍ദേശപ്രകാരം 43 തൊഴിലാളികളെയും അല്‍കോബാറില്‍ എത്തിക്കുകയും. ഷാജി മതിലകവും ശിബുകുമാര്‍ തിരുവനന്തപുരവും കഴിഞ്ഞദിവസം അല്‍കോബാര്‍ കോടതിയില്‍ കേസ് നല്‍കാന്‍ ശ്രമിച്ചെങ്കിലും സമയം കഴിഞ്ഞതിനാല്‍ കേസ് അന്ന് സ്വീകരിച്ചില്ല. നവയുഗം ജീവകാരുണ്യ പ്രവര്‍ത്തകനായ ആല്‍ഫാ ഷാജി മുഴുവന്‍ തൊഴിലാളികള്‍ക്കും താമസവും ഭക്ഷണവും നല്‍കാന്‍ തയാറായി.

ഇന്നുരാവിലെ ഷാജി മതിലകം, ശിബുകുമാര്‍ തിരുവനന്തപുരം, മണികുട്ടന്‍ പെരുമ്പാവൂര്‍ എന്നിവര്‍ കോടതിയില്‍ എത്തി കേസ് നല്‍കി. കോടതിയുടെ നിര്‍ദേശപ്രകാരം എല്ലാവര്‍ക്കും പ്രത്യേകം പ്രത്യേകം പരാതി നല്‍കേണ്ടി വന്നു. ഇവര്‍ നല്‍കിയ കേസില്‍ എത്രയും പെട്ടന്ന് അനുകുല വിധി ഉണ്ടായില്ലേല്‍ വിവിധ ദേശക്കാരായ ഈ 43 പേരുടെയും താമസവും ഭക്ഷണവും സംരക്ഷണവും ദീര്‍ഘനാളത്തേക്ക് കണ്െടത്തുക എന്നത് തങ്ങളെ അലട്ടുന്ന ഒരു പ്രശ്നമാകുമെന്നാണ് നവയുഗം സാംസ്കാരിക വേദി ഭാരവാഹികള്‍ പറഞ്ഞത്.

തമിഴ്നാട് സ്വദേശി ശെല്‍വം ആന്റണി ബംഗാള്‍ സ്വദേശി കമലുദീന്‍, ബിഹാര്‍ സ്വദേശി മനോജ് കുമാര്‍ മിത്ര, രാജസ്ഥാന്‍ സ്വദേശികളായ ഭുരേഖന്‍, മുകേഷ്കുമാര്‍,ലാല്‍ ചന്ദ് ,രാജേഷ്കുമാര്‍,രോഹിത്കുമാര്‍,സാക്കിര്‍ മുഹമ്മദ്,നായ്രാജാറാം, യുപി സ്വദേശികളായ ജുനൈബ്, ഇന്റല്‍മന്നു ലാല്‍, ഹനീഫ് മസൂഖ്, അവദേശ്ബലദ്വ് ,രാകേഷ്കുമാര്‍,ഗംഗരാം,സുള്‍ഫികര്‍ മുന്ന ഇല്ല്യാസ് ഷെരിഫ്, മഹാരാഷ്ട്ര സ്വദേശി രസീഉള്ള, നേപാള്‍ സ്വദേശി നബീന്‍മഷി, പ്രദീപ്കുമാര്‍, റിയാസ് ഹാജം, ബന്‍ജാര്‍ കുമാര്‍, രോഹിത് മജേ, മോഹന്‍ ബനിയ, ലാല്‍ മോഹന്‍, ധന രച്ചാ, ബിഷനാഫ്, ബികുലാല്‍, ഷംസുദ്ദീന്‍ മുസല്‍മാന്‍, നൂര്‍മുഹമ്മദ്, ശ്രീലങ്കന്‍ സ്വദേശികളായ നലിം അബ്ദുള്‍ ലത്തിഫ്, ഇസ്മായില്‍ സിയാന്‍, അറുമുഖന്‍ രാജേദ്രന്‍, വിജയകുമാര്‍, വിരന്‍ ശനാക്, ശിവഷണ്‍മുഖം, പാലന്‍ നവയുഗന്‍, അരുള്‍ ശൈലെന്ദ്രന്‍, ആര്യനായകം, രാധാകൃഷ്ണന്‍, രാജീവന്‍ രവീന്ദ്രദാസ്, കതിര്‍വേല്‍ എന്നിവരാണ് തൊഴിലാളികള്‍.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം