സാല്‍ഫോര്‍ഡ് രൂപത സീറോ മലബാര്‍ സമ്മേളനം സെപ്റ്റംബര്‍ 28ന്
Monday, September 22, 2014 8:17 AM IST
ലണ്ടന്‍: സാല്‍ഫോര്‍ഡ് രൂപതയിലെ സീറോ മലബാര്‍ കുടുംബങ്ങള്‍ അണിനിരക്കുന്ന സീറോ മലബാര്‍ ഡേ സെപ്റ്റംബര്‍ 28ന് (ഞായര്‍) മാഞ്ചസ്ററില്‍ നടക്കും. സെന്‍ട്രല്‍ മാഞ്ചസ്ററിലെ സെന്റ് ജോസഫ് ദേവാലയത്തില്‍ നടക്കുന്ന രൂപത സമ്മേളനത്തില്‍ വിവിധ മാസ് സെന്ററുകളില്‍ നിന്നും രൂപതാ മക്കള്‍ നാം ഒരു കുടുംബം എന്ന സന്ദേശം ഉയര്‍ത്തി പരിപാടികളില്‍ പങ്കെടുക്കുവാന്‍ എത്തിച്ചേരും. ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കുന്ന ആഘോഷപൂര്‍വമായ സമൂഹബലിയോടെ പരിപാടികള്‍ക്ക് തുടക്കമാകും.

യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിച്ചേരുന്ന സീറോ മലബാര്‍ വൈദീകര്‍ ദിവ്യബലിയില്‍ കാര്‍മികരാകും. ദിവ്യബലിയേ തുടര്‍ന്ന് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ പൊതുസമ്മേളനത്തിന് തുടക്കമാകും. യുകെ സീറോ മലബാര്‍ കോഓര്‍ഡിനേറ്റര്‍ ഫാ. തോമസ് പാറയടിയില്‍ മുഖ്യാതിഥിയായി പരിപാടിയില്‍ പങ്കെടുക്കും. രൂപതയിലെ എട്ട് മാസ് സെന്ററുകളില്‍ നിന്നും എത്തിച്ചേരുന്ന പ്രതിഭകള്‍ മാറ്റുരയ്ക്കുന്ന വിവിധങ്ങളായ കലാപരിപാടികള്‍ വേദിക്ക് നിറം പകരും. നാടന്‍ കലാരൂപങ്ങളും നൃത്ത ദൃശ്യാവിഷ്കാരങ്ങളും വേദിയെ പ്രകമ്പനം കൊള്ളിക്കുമ്പോള്‍ കലാപരിപാടികള്‍ മികച്ച വിരുന്നായി മാറും. രാത്രി എട്ടിന് വിഭവ സമൃദ്ധമായ ഡിന്നറോടെ പരിപാടികള്‍ സമാപിക്കും.

പരിപാടിയുടെ വിജയത്തിനായി സാല്‍ഫോര്‍ഡ് രൂപത സീറോ മലബാര്‍ ചാപ്ളെയിന്‍ ഫാ. തോമസ് തൈക്കൂട്ടത്തിലിന്റെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ച് വരുന്നു. മാസങ്ങളായി നടന്നുവരുന്ന പരിശീലനത്തിനൊടുവിലാണ് കലാപരിപാടികള്‍ വേദിയില്‍ എത്തുക. സാല്‍ഫോര്‍ഡ് രൂപത സീറോ മലബാര്‍ കൂടുംബ കൂട്ടായ്മയിലേക്ക് ഏവരേയും ഭാരവാഹികള്‍ സ്വാഗതം ചെയ്തു.

വേദിയുടെ വിലാസം: ട. ഖീലുെവ ഇവൌൃരവ, ജീൃഹേമിറ ഇൃലലിെ ഘീിഴശെഴവ, മിരവലലൃെേ ങ130ആഡ.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍