'ജനസമ്മാന്‍ അവാര്‍ഡ്' മന്ത്രി അനൂപ് ജേക്കബിന് സമ്മാനിച്ചു
Saturday, September 20, 2014 6:54 AM IST
അജ്മാന്‍: പൊതു വിതരണരംഗം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു നോക്കുമ്പോള്‍ കേരളത്തില്‍ ഏറെ കുറ്റമറ്റതാണെന്നു ഭക്ഷ്യ-സിവില്‍ സപ്ളൈസ് മന്ത്രി അനൂപ് ജേക്കബ് നിലവിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍
പരമാവധി പരിശ്രമങ്ങള്‍ നടക്കുന്നുണ്െടന്നും മന്ത്രി അറിയിച്ചു.

എറണാകുളം പ്രവാസി വെല്‍ഫെയര്‍ അസോസിയേഷന്റെ 'ജനസമ്മാന്‍ അവാര്‍ഡ്' അജ്മാന്‍ ഇന്ത്യന്‍ അസോസിയേഷന്‍ രക്ഷാധികാരി അബ്ദുള്‍ റഹ്മാന്‍ സാലം അല്‍ സുവൈദിയില്‍ നിന്നും സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു ലക്ഷത്തി പതിനൊന്നായിരത്തി ഒരുനൂറ്റി പതിനൊന്ന് രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് അവാര്‍ഡ്. അജ്മാന്‍ ജ്യൂവല്‍ പാലസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഇപിഡബ്ള്യുഎ പ്രസിഡന്റ് വി.കെ.ബേബി അധ്യക്ഷത വഹിച്ചു. മുഖ്യരക്ഷാധികാരിയും നോര്‍ക്ക റൂട്ട്സ് ഡയറക്ടറുമായ ഇസ്മായി.

റാവുത്തര്‍ ആമുഖ പ്രഭാഷണം നടത്തില്‍ മികച്ച അധ്യാപകനുള്ള ദേശീയ അവാര്‍ഡ് ജേതാവ് അല്‍ അമീര്‍, ഇംഗ്ളീഷ് സ്കൂള്‍ പ്രിന്‍സിപ്പല്‍ എസ്.ജെ.ജേക്കബ്,നോര്‍ക്ക റൂട്ട്സിന്റെ സാമൂഹ്യ,സേവന പുരസ്കാരം നേടിയ അജ്മാന്‍, ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് ഒ.വൈ.ഖാന്‍, ബഹ്റിനിലെ കേളി പുരസ്കാര ജേതാവ് സുകു എന്‍. പിള്ള എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ.ബാലകൃഷ്ണന്‍ പ്രസംഗിച്ചു. അനില ജേക്കബ്, എബി ബേബി, ആസാദ് പി. നെട്ടൂര്‍, സന്തോഷ് പി. വര്‍ഗീസ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി കെ.വി. ഇബ്രാഹിം കുട്ടി സ്വാഗതവും പി.ബി.മൂര്‍ത്തി നന്ദിയും പറഞ്ഞു.വിവിധ കലാപരിപാടികളും അരങ്ങേറി.

റിപ്പോര്‍ട്ട്: കെ.വി.എ.ഷുക്കൂര്‍