ഷെഫീല്‍ഡ് കണ്‍വന്‍ഷന് ഭക്തിസാന്ദ്രമായ തുടക്കം
Saturday, September 20, 2014 6:52 AM IST
ഷെഫീല്‍ഡ്: ഷെഫീല്‍ഡ് കാത്തലിക് കണ്‍വന്‍ഷന് ഭക്തിസാന്ദ്രമായ തുടക്കം. സെഹിയോന്‍ യുകെയുടെ നേതൃത്വത്തില്‍ ഫാ. സോജി ഓലിക്കല്‍ ആണ് കണ്‍വന്‍ഷന്‍ നയിക്കുന്നത്.

കുമ്പസാരമെന്ന കുദാശ കൂടെകൂടെ സ്വീകരിക്കുന്നതിലൂടെ പരിശുദ്ധാത്മ കൃപകള്‍ വ്യക്തികളിലേയ്ക്ക് വര്‍ഷിക്കപ്പെടുമെന്നും എത്രമാത്രം അനുതപിക്കുന്നുവോ അത്രമാത്രം പരിശുദ്ധാത്മ കൃപകള്‍ വര്‍ഷിക്കപ്പെടുമെന്നും മക്കള്‍ക്കുവേണ്ടി പ്രാര്‍ഥനമാത്രംപോര പരിഹാരപ്രാര്‍ഥനകള്‍ മാതാപിരാക്കള്‍ നടത്തണമെന്നും ഫാ. സോജി ഓലിക്കല്‍ പറഞ്ഞു.

ഫാ. സിജു കുന്നക്കാടിന്റെ നേതൃത്വത്തിലാണ് ബൈബിള്‍ കണ്‍വന്‍ഷനുവേണ്ടി ഒരുക്കങ്ങള്‍ നടത്തപ്പെടുന്നത്. ഇന്നും നാളെയും കണ്‍വന്‍ഷന്‍ നടക്കും.

വിലാസം: ട. ജഅഠഞകഇഗട ഇഅഠഒഛഘകഇ ഇഒഡഞഇഒ, 1 ഒഛങഋടഠഋഅഉ ഞഛഅഉ.

റിപ്പോര്‍ട്ട്: സഖറിയ പുത്തന്‍കളം