അബുദാബി മുസഫ മോഡല്‍ സ്കൂളിലെ വിദ്യാര്‍ഥികള്‍ രൂപം നല്‍കിയ ഡെസ്റിനി ക്ളബിന്റെ ഉദ്ഘാടനം സെപ്റ്റംബര്‍ 24, 25 തീയതികളില്‍
Saturday, September 20, 2014 6:51 AM IST
അബുദാബി: മുസഫയിലെ മോഡല്‍ സ്കൂളിലെ 11, 12 ക്ളാസുകളിലെ വിദ്യാര്‍ഥികള്‍ ചേര്‍ന്ന് രൂപം നല്‍കിയ ഡെസ്റിനി ക്ളബിന്റെ പ്രവര്‍ത്തനോദ്ഘാടനവും അതിനോടനുബന്ധിച്ച് നടത്തുന്ന രക്തദാന ക്യാമ്പും സെപ്റ്റംബര്‍ 24, 25 തീയതികളില്‍ നടക്കും.

കുട്ടികളിലെ സാമൂഹിക ബോധത്തെ ഉണര്‍ത്തുന്നതോടൊപ്പം അവരുടെ കലാ-സാഹിത്യ പ്രവര്‍ത്തനങ്ങളെ പരിപോഷിക്കുവാനും ഡെസ്റിനിയുടെ പ്രവര്‍ത്തകരായ കുട്ടികള്‍ ശ്രമിക്കുന്നുണ്ട്. ഈ വര്‍ഷം ജീവകാരുണ്യ പ്രവര്‍ത്തനരംഗത്ത് ഒരു ചുവടുവയ്പ് നടത്തുകയാണ് ഡെസ്റിനിയുടെ പ്രവര്‍ത്തകര്‍.

25ന് ഉച്ചയ്ക്ക് 12 മുതല്‍ വൈകുന്നേരം നാലു വരെ മോഡല്‍ സ്കൂളിലാണ് ക്യാമ്പ് നടത്തുന്നത്. വിദ്യാര്‍ഥികളോടൊപ്പം അധ്യാപകരും രക്ഷിതാക്കളും കുട്ടികളുടെ ഉദ്യമത്തിന് പിന്തുണയുമായി രംഗത്തുണ്ട്.

അബുദാബയിലെ സാമൂഹ്യ, സാംസ്കാരിക രംഗത്തെ പ്രവര്‍ത്തകര്‍ ഈ സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങള്‍ കുട്ടികളുടെ ശ്രദ്ധയിലേക്ക് എത്തിക്കുന്നതിനും വളര്‍ന്നുവരുന്ന തലമുറക്ക് പൊതുപ്രവര്‍ത്തനങ്ങളെക്കുറിച്ച് ദിശാബോധം നല്‍കുവാനും അതിലൂടെ സാമൂഹിക, സാംസ്കാരിക രംഗത്ത് പുത്തന്‍ ഉണര്‍വു നല്‍കുവാനുമാണ് ഡെസ്റിനി ക്ളബ് പ്രവര്‍ത്തിക്കുവാന്‍ തീരുമാനിച്ചിരിക്കുന്നത്.

രക്തദാനത്തില്‍ പങ്കുചേരാന്‍ ആഗ്രഹിക്കുന്ന രക്ഷിതാക്കളും അഭ്യുദയകാംക്ഷികളും സംഘാടകരുമായി ബന്ധപ്പെടുവാന്‍ വിശദവിവരങ്ങള്‍ക്ക് ബന്ധപ്പെടുക ടി.ഡി റസല്‍ 050 5414 209, പി. ഇസ്മയില്‍ 0528461466, സലിം സുലൈമാന്‍ 055 5107282, ആഷിഖ് താജുദ്ദീന്‍ 055 7910456.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള