നോര്‍ത്ത് കരോലിന മാര്‍ത്തോമാ ഫെസ്റ് സെപ്റ്റംബര്‍ 20-ന്
Saturday, September 20, 2014 5:09 AM IST
റാലെ(നോര്‍ത്ത് കരോലിന): മാര്‍ത്തോമാ സഭയുടെ നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനത്തിന്റെ ഭാഗമായ നോര്‍ത്ത് കരോലിന മാര്‍ത്തോമാ പള്ളിയുടെ ആഭിമുഖ്യത്തില്‍ ഇദംപ്രഥമമായി നടത്തുന്ന മാര്‍ത്തോമാ ഫെസ്റ് സെപ്റ്റംബര്‍ 20-ന് ഉച്ചകഴിഞ്ഞ് 2 മണി മുതല്‍ സെന്റ് പോള്‍സ് എപ്പിസ്കോപ്പല്‍ ചര്‍ച്ച് (221 ഡിശീി ടൃലല, ഇമ്യൃ, ചഇ) പാരീഷ് ഹാളില്‍ വെച്ച് തുടക്കംകുറിക്കുന്നതാണ്. ഈവര്‍ഷം പത്താം വാര്‍ഷികം ആഘോഷിക്കുന്ന ഇടവകയുടെ മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ധനശേഖരണാര്‍ത്ഥമാണ് ഈവര്‍ഷത്തെ മാര്‍ത്തോമാ ഫെസ്റ് നടത്തുന്നത്.

ഒരു നാടന്‍ തട്ടകടയടക്കം കൊതിയൂറുന്ന ഭക്ഷണസാധനങ്ങളുടെ ഒരു കലവറ തന്നെ ഇതിനായി ഒരുങ്ങിക്കഴിഞ്ഞു. കൂടാതെ ആഭരണങ്ങളുടേയും വസ്ത്രങ്ങളുടേയും സ്റാളുകള്‍ മാര്‍ത്തോമാ ഫെസ്റിന്റെ അണിയറയില്‍ തയാറായിക്കഴിഞ്ഞു. 'ബഷിംഗ് മഷ്റൂംസ് ബോട്ടിക്' സാരികളുടെയും ചുരിദാറുകളുടേയും വിസ്മയം തന്നെ തീര്‍ക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. കുട്ടികള്‍ക്കായി നിരവധി കളികളും ഒരുങ്ങിക്കഴിഞ്ഞു. ഐസ്ക്രീം, പോപ്പ്കോണ്‍ എന്നിവയും മാര്‍ത്തോമാ ഫെസ്റില്‍ ഉണ്ടായിരിക്കുന്നതാണ്. ആരോഗ്യ പരിചരണത്തിനും ഡെന്റല്‍ പരിചരണത്തിനും മറ്റുമായിട്ടുള്ള ക്ളാസുകളും ഒരുക്കും.

കൂടാതെ നാടന്‍ പച്ചക്കറി കട, ബുക്ക് സ്റാള്‍ എന്നിവയും ആരേയും ആകര്‍ഷിക്കുന്നതാണ്. നിരവധി ചിത്രങ്ങള്‍ ചേര്‍ത്തുള്ള ഒരു വര്‍ണ്ണവിസ്മയം ഈവര്‍ഷത്തെ മാര്‍ത്തോമാ ഫെസ്റിനെ മറക്കാനാവാത്ത ഒരു അനുഭവമാക്കും എന്നതില്‍ സംശയമില്ല. നിരവധി കലാപരിപാടികളും മാര്‍ത്തോമാ ഫെസ്റില്‍ ഉണ്ടായിരിക്കുന്നതാണ്.

മാര്‍ത്തോമാ ഫെസ്റിന്റെ പ്രവര്‍ത്തനങ്ങള്‍ ഭംഗിയായും ചിട്ടയായും നടന്നുവരുന്നതില്‍ പൂര്‍ണ്ണ തൃപ്തിയുണ്െടന്ന് വികാരി റെനു ജോണ്‍ അച്ചനും, ഭാരവാഹികളും അറിയിച്ചു. ഈവര്‍ഷം ആദ്യം ഒരു ആശയമായി നിലനിന്നിരുന്ന മാര്‍ത്തോമാ ഫെസ്റ് ഒരു യാഥാര്‍ത്ഥ്യമായി ശനിയാഴ്ച തുടങ്ങുമ്പോള്‍ എല്ലാവരുടേയും സഹകരണമുണ്ടാകണമെന്ന് വികാരി റെനു ജോണ്‍ അച്ചനും ഭാരവാഹികളും വിനീതമായി അഭ്യര്‍ത്ഥിച്ചു.

20, 40, 50 ഡോളര്‍ എന്നീ ശ്രേണികളില്‍ കൂപ്പണുകള്‍ സൌകര്യത്തിനായി മാര്‍ത്തോമാ ഫെസ്റ് കൌണ്ടറില്‍ ശനിയാഴ്ച ലഭിക്കുന്നതാണ്. ഈ കൂപ്പണുകള്‍ ഏതു സ്റാളിലും സ്വീകരിക്കുന്നതുമാണ്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം