ഫൈന്‍ ആര്‍ട്സ് നാടകം 'മഴവില്ല് പൂക്കുന്ന ആകാശം'സെപ്റ്റംബര്‍ 21ന്
Friday, September 19, 2014 7:40 AM IST
ന്യൂജേഴ്സി: ഫൈന്‍ ആര്‍ട്സിന്റെ ഏറ്റവും പുതിയ നാടകം 'മഴവില്ല് പൂക്കുന്ന ആകാശം' സെപ്റ്റംബര്‍ 21 ന് (ഞായര്‍) അരങ്ങേറും. ടീനെക്ക് ബഞ്ചമിന്‍ ഫ്രാങ്ക്ളിന്‍ മിഡില്‍ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വൈകുന്നേരം ആറിനാണ് പരിപാടികള്‍.

നാടകാവതരണവുമായി ബന്ധപ്പെട്ട ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി പ്രൊഡ്യൂസര്‍ കൂടിയായ മുന്‍ പ്രസിഡന്റ് ജോസഫ് മാത്യു കുറ്റോലമഠം അറിയിച്ചു. ട്രൈസ്റേറ്റ് മലയാളികള്‍ക്ക് ഫൈന്‍ ആര്‍ട്സിന്റെ ഓണസമ്മാനമാണ് നാടകമെന്ന് സാങ്കേതിക വിഭാഗം കൈകാര്യം ചെയ്യുന്ന മുന്‍ സെക്രട്ടറി സാം പി. ഏബ്രഹാം പറഞ്ഞു. നാടക ലൈറ്റിംഗ് വിദഗ്ധമായി ക്രമീകരിക്കുന്ന പ്രസിഡന്റ് കൂടിയായ ജി.ജി. ഏബ്രഹാം മലയാളി സമൂഹം നല്‍കുന്ന അഭൂതപൂര്‍വമായ പിന്തുണക്ക് നന്ദി പ്രകാശിപ്പിച്ചു.

റൂത്ത് സഖറിയായുടെ ഗാനാലാപനത്തോടെ പരിപാടികള്‍ക്ക് തുടക്കമാവും. ജിനു പ്രമോദ് കോറിയൊഗ്രാഫി നിര്‍വഹിച്ച് ഫൈന്‍ ആര്‍ട്സ് യൂത്ത് അവതരിപ്പിക്കുന്ന നൃത്താവിഷ്കാരത്തെ തുടര്‍ന്നാണ് നാടകം ആരംഭിക്കുന്നതെന്ന് സംഘാടകരിലൊരാളും പ്രധാന നടനുമായ ജോസ് കാഞ്ഞിരപ്പളളി പറഞ്ഞു.

റെഞ്ചി കൊച്ചുമ്മനാണ് സംവിധാനം നിര്‍വഹിക്കുന്നത്. സ്റേജ് മാനേജ്മെന്റ് ചാക്കോ ടി. ചാക്കോയും ടീമും. സംഗീത സംവിധാനം റീനാ മാത്യുവും ഷൈനി എബ്രഹാമും വീഡിയോ എഡിറ്റിംഗ് ടീനോ തോമസ്, ജയന്‍ ജോസഫും വീഡിയോ ഷൈനി, മാര്‍ക്ക്, സേത്ത് എന്നിവരും ഫ്രെക്ക് ഡസ്ക്കിലും റിസപ്ഷനും ട്രഷറര്‍ കൂടിയായ എഡിസണ്‍ ഏബ്രഹാമും ടീമും. സൌണ്ട് ജെറി. എം.സി. സണ്ണി മാമ്പിളളി എന്നിവരും നിര്‍വഹിക്കും.

രംഗത്ത് ജോസ് കാഞ്ഞിരപ്പളളി, സണ്ണി റാന്നി, റോയി മാത്യു, ടീനോ തോമസ്, ദിവ്യാ ശ്രീജിത്ത്, ജിനു പ്രമോദ്, സജിനി സഖറിയാ, ജോര്‍ജ് തുമ്പയില്‍ എന്നിവരാണ്.

പേട്രണ്‍: പി.ടി. ചാക്കോ. കമ്മിറ്റി അംഗങ്ങളായ ദേവസി പാലാട്ടി, കുര്യന്‍ തോമസ്, ഓഡിറ്റര്‍ ഉണ്ണികൃഷ്ണന്‍ നായര്‍, ശ്രീജിത്ത് തുടങ്ങി ഒട്ടേറെപേര്‍ അണിയറ പ്രവര്‍ത്തനങ്ങളിലും വ്യാപൃതരാണ്.

സ്കൂള്‍ പാര്‍ക്കിംഗ് ലോട്ടില്‍ കണ്‍സ്ട്രക്ഷന്‍ നടക്കുന്നതിനാല്‍ പരിമിതമായ പാര്‍ക്കിങ് സൌകര്യങ്ങളേ ഉളളൂ.

സ്കൂളിനോട് ചേര്‍ന്നുളള താഫ്റ്റ് റോസിലും എമേഴ്സണ്‍ അവന്യുവിലും അഞ്ചു മുതല്‍ 10 വരെ രണ്ട് സൈഡിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുവാന്‍ ട്രാഫിക്ക് ഡിപ്പാര്‍ട്ട്മെന്റ് പെര്‍മിറ്റ് നല്‍കിയിട്ടുണ്െടന്ന് സാം പി. ഏബ്രഹാം അറിയിച്ചു.

സ്ട്രീറ്റ് പാര്‍ക്കിംഗിനായി ഏറെ സമയം ആവശ്യമായി വരുന്നതിനാല്‍ പതിവിനും നേരത്തെ എത്തണമെന്നും അറിയിപ്പില്‍ പറയുന്നു.

വിശദ വിവരങ്ങള്‍ക്ക്: 201 483 715, 201 951 8141, 201 675 6803, 802 485 0160.

റിപ്പോര്‍ട്ട്: ജോര്‍ജ് തുമ്പയില്‍