ജിഹാദിന് പോയ ഓസ്ട്രിയന്‍ പെണ്‍കുട്ടി മരിച്ചതായ വാര്‍ത്ത നിക്ഷേധിച്ച് കൂട്ടുകാരിയുടെ സന്ദേശമെത്തി
Friday, September 19, 2014 7:39 AM IST
വിയന്ന: വിയന്നയില്‍ നിന്നും ജിഹാദില്‍ പങ്കെടുക്കാന്‍ പോയ ഓസ്ട്രിയന്‍ പെണ്‍കുട്ടികളില്‍ ഒരാള്‍ മരിച്ചതായി സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകളില്‍ പരന്ന വാര്‍ത്ത പെണ്‍കുട്ടിതന്നെ സോഷ്യല്‍ നെറ്റ് വര്‍ക്ക് മീഡിയ വഴി നിരസിച്ചുകൊണ്ട് രംഗത്തെത്തി.

സബീന 15, സാമ്ര 16 എന്നിവരില്‍ സാമ്ര മരിച്ചു എന്നായിരുന്നു കഴിഞ്ഞ ദിവസം സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളില്‍ വാര്‍ത്ത പരന്നത്. എന്നാല്‍ വാര്‍ത്ത നിക്ഷേധിച്ചുകൊണ്ട് സബീനയാണ് ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്.

മാതാപിതാക്കള്‍ക്കുള്ള കത്തില്‍ തങ്ങളെ അന്വേഷിക്കേണ്ട ഞങ്ങള്‍ അള്ളാഹുവിന് വേല ചെയ്യാന്‍ പോകുന്നു എന്നെഴുതിവച്ചിട്ടാണ് കുട്ടികള്‍ വീട് വിട്ടത്. എന്നാല്‍ സാമ്ര മരിച്ചതായി വാര്‍ത്ത പരന്നതോടെ അത് സ്ഥിരീകരിക്കാനാകാതെ അതിനുള്ള സാധ്യതകളെ കുറിച്ച് ആഭ്യന്തര മന്ത്രാലയം കുട്ടിയുടെ മാതാപിതാക്കളെ അറിയിച്ചിരുന്നു.

എന്നാല്‍ സാമ്ര മരിച്ചിട്ടില്ലെന്നതിന് തെളിവായി സാമ്രയുടെ വാട്സ് അപ് വഴിയുള്ള സന്ദേശം തനിക്കും മറ്റ് സുഹൃത്തുക്കള്‍ക്കും കിട്ടിയതായി സബീന വെളിപ്പെടുത്തുകയായിരുന്നു.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍