'പൊന്നോണം 2014' ക്രോയ്ഡോണ്‍ ഉത്സവ ലഹരിയില്‍
Friday, September 19, 2014 7:38 AM IST
ലണ്ടന്‍: യുകെ മലയാളികള്‍ക്കിടയിലെ ഓണഘോഷങ്ങളിലെ മെഗാ ഷോ എന്ന് വിശേഷിപ്പിക്കാവുന്ന 'പൊന്നോണം 2014' ന് ഇനി മണിക്കൂറുകള്‍ മാത്രം. സംഗീത ഓഫ് ദി യുകെയും കെസിഡബ്ള്യുഎ ട്രസ്റും ഫ്രന്റ്സ് ഓഫ് കേരളയും സംയുക്തമായി അണിയിച്ചൊരുക്കുന്ന ഓണാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ 20,21 (ശനി, ഞായര്‍) ദിവസങ്ങളിലായി ആഘോഷിക്കുന്നു.

ക്രോയ്ടോണ്‍ ആര്‍ച് ബിഷപ് ലാന്‍ ഫ്രാങ്ക് സ്കൂളില്‍ രണ്ടു ദിവസങ്ങളിലായി നടക്കുന്ന യു.കെയിലെ ഏറ്റവും മികച്ച ഓണാഘോഷ പരിപാടികളില്‍ ആദ്യ ദിവസമായ ശനി രാവിലെ 11 മുതല്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ പങ്കെടുക്കാവുന്ന വിവധയിനം ഓണക്കളികള്‍, ഓണ സദ്യ, ചെണ്ടമേളം എന്നിവ ഉണ്ടായിരിക്കും.

രണ്ടാം ദിവസമായ ഞായര്‍ ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ തിരുവാതിര, പുലികളി, തെയ്യം, ശിങ്കാരിമേളം തുടങ്ങിയ തനത് കലാരൂപങ്ങള്‍ക്കൊപ്പം യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള കലാകാരികള്‍ അവതരിപ്പിക്കുന്ന കേരളീയ നൃത്തനൃത്യങ്ങളും പ്രശസ്ത ഗായകരായ വിവേകാനന്ദ്, അഫ്സല്‍, ആഖില തുടങ്ങിയവര്‍ നയിക്കുന്ന ഗാനമേളയും കഴിഞ്ഞ അധ്യയന വര്‍ഷത്തില്‍ ജിസിഎസ്ഇ/എ ലെവല്‍ പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയവര്‍ക്കുള്ള സമ്മാന ദാനവും വിതരണം ചെയ്യും.

പ്രവേശനം പാസ് മൂലം നിയന്ത്രിച്ചിട്ടുണ്ട്.

ഢഋചഡഋ :അഞഇഒആകടഒഛജ ഘഅചഎഞഅചഇ ടഇഒഛഛഘ, ങകഠഇഒഅങ ഞഛഅഉ ,ഇഞഛഥഉഛച , ഇഞ9 3അട

എഛഞ ഠകഇഗഋഠട & കചഎഛഞങഅഠകഛച : ഢകഖഅഥ 07747784843, ഖഅഥഅജഞഅഗഅടഒ 07917361127, ടഅടഅചഗഅച 07770468577, ഖഅണഅഒഅഞ 07426823210, ഖഅഥഅച 07714288507, ഖഛഥ 07842526272.

ഋങഅകഘ: ുീിിീിമാ .ര്യൃീറീി @ഴാമശഹ .രീാ.