യുകെയിലെ മലയാളി സോഷ്യല്‍ വര്‍ക്കേഴ്സ് ഒരുമിക്കുന്നു
Friday, September 19, 2014 7:37 AM IST
സന്ദര്‍ലാന്‍ഡ് : മലയാളമണ്ണില്‍ നിന്നും സൌഭാഗ്യങ്ങള്‍ തേടി യുകെയില്‍ കുടിയേറിയ മലയാളികളില്‍ കുറെയധികം കഴിവുള്ള പ്രതിഭകള്‍ എന്നും എവിടെയും എല്ലായിടത്തും തങ്ങളുടെ സഹജീവികളുടെ ഉന്നമനത്തിനായി ശ്രമിച്ചിട്ടുണ്ട്. അതില്‍ ഏറ്റവും അവസാനമായി സോഷ്യല്‍ സര്‍വീസ് രംഗത്ത് പ്രവര്‍ത്തിക്കുന്ന മലയാളികള്‍ തങ്ങളുടെ അനുഭവങ്ങളും കഴിവുകളും പങ്കുവയ്ക്കാനും അര്‍ഹതപെട്ടവര്‍ക്കു എത്തിക്കുവാനും ഒരുങ്ങുന്നു; ഒരു കുടകീഴില്‍ നിന്നുകൊണ്ട് ഒക്ടോബര്‍ നാലിന് (ശനി) സ്ളോയില്‍ അതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി ചുവടുവയ്ക്കാന്‍ ഒരുങ്ങുന്നു.

ബ്രിട്ടണിലെ സങ്കീര്‍ണമായ തൊഴില്‍ സാഹചര്യത്തില്‍ കൂട്ടായ്മയുടെ സ്വരം ഉയര്‍ത്തി ഒരേ രംഗത്ത് പ്രവര്‍ത്തിക്കുന്നവരെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സംഘടനയുടെ രൂപീകരണം.

തികച്ചും പ്രഫഷണലായ പ്രവര്‍ത്തനങ്ങളോടെ സമൂഹനന്മക്കായി, പ്രത്യേകിച്ച് മലയാളി സുഹൃത്തുക്കള്‍ക്ക് ആവശ്യസഹായം നല്‍കാന്‍ ഒരുങ്ങുന്ന പുതിയ സംഘടനക്ക് വിത്ത് പാകാനുള്ള പുതിയ യഞ്ജത്തില്‍ പങ്കുചേരാന്‍ യുകെയില്‍ ജോലി ചെയ്യുന്ന എല്ലാ സോഷ്യല്‍ വര്‍ക്കേഴ്സിനെയും സ്നേഹപൂര്‍വം സ്വാഗതം ചെയ്തു.

സംഗമ വേദിയും സമയവും : ണലഃവമാ ഇീൌൃ ജമൃശവെ ഒമഹഹ, ചീൃംമ്യ ഉൃശ്ല, ടഹീൌഴവ – ടഘ2 5ഝജ, 4വേ ഛരീയലൃ 2014 – 10.30മാ ീ 4.00ുാ.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഠ്യീാ ടലയമശെേമി (ഇവലഹാളീൃെറ, ജവ: 07766655697), ടശയയ്യ ഠവീാമ (ടൌിറലൃഹമിറ, ജവ: 07988996412), ഖശഷശ ഖീലുെവ (ടഹീൌഴവ, ജവ: 07931843197), ങമൃശിേ ഇവമരസൌ (ണലീി ടൌുലൃ ങമൃല, ജവ: 07825447155), ഖീയ്യ ഢശിരലി (ഘീിറീി, ജവ: 07951225602), ഠവീാമ ഖീലുെവ (ഒമൃഹീം, ജവ: 07939492035).

റിപ്പോര്‍ട്ട്: മാത്യു ജോസഫ്