ഇറാക്കിലേക്ക് അയയ്ക്കാനുള്ള ജര്‍മനിയുടെ ആദ്യ ആയുധ ശേഖരം തയാര്‍
Friday, September 19, 2014 7:28 AM IST
ബര്‍ലിന്‍: ഇറാക്കില്‍ ഇസ്ലാമിക് സ്റേറ്റ് ഭീകരരോടു പൊരുതുന്ന കുര്‍ദുകളെ സഹായിക്കാന്‍ അയയ്ക്കുന്ന ആയുധ ശേഖരത്തിന്റെ ആദ്യ സെറ്റ് ജര്‍മനി തയാറാക്കി. അടുത്ത ആഴ്ച വിമാനമാര്‍ഗം ഇവ എത്തിച്ചുകൊടുക്കുമെന്ന് ജര്‍മന്‍ സൈന്യം അറിയിച്ചു.

4000 ജി3 റൈഫിളുകള്‍, 4000 പിസ്റളുകള്‍, 20 മിലാന്‍ ടാങ്ക് വേധ തോക്കുകള്‍, 120 ടാങ്ക് വേധ റോക്കറ്റുകള്‍, 20 എംജി3 മെഷീന്‍ ഗണ്ണുകള്‍ എന്നിവയാണ് ആദ്യം അയയ്ക്കുന്നത്. ലീപ്സീഗിലെ സൈനിക താവളത്തിലാണ് ഇവ പായ്ക്ക് ചെയ്ത് സൂക്ഷിച്ചിരിക്കുന്നത്.

ആയുധ ശേഖരം മാത്രം 630 ടണ്‍ വരും. ടെന്റ്, ഫീല്‍ഡ് കിച്ചന്‍, കണ്ണടകള്‍ തുടങ്ങിയ സൈനികേതര സഹായ വസ്തുക്കളും അയച്ചു കൊടുക്കും. ഏഴ് ജര്‍മന്‍ സൈനിക ഉദ്യോസ്ഥരെയാണ് ഇവ എത്തിച്ചുകൊടുക്കാന്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍