കൊളോണില്‍ മിഷന്‍ ഞായര്‍ ആചരണം സെപ്റ്റംബര്‍ 21 ന്
Friday, September 19, 2014 7:27 AM IST
കൊളോണ്‍: ജര്‍മനിയിലെ കൊളോണ്‍ ആസ്ഥാനമായുള്ള ഇന്ത്യന്‍ കമ്യൂണിറ്റിയില്‍ സെപ്റ്റംബര്‍ 21 ന് മിഷന്‍ ഞായറാഴ്ചയായി ആചരിക്കുന്നു. വൈകുന്നേരം അഞ്ചിന് കൊളോണ്‍ ബുഹ്ഹൈമിലെ സെന്റ് തെരേസ്യാ ദേവാലയത്തില്‍ ദിവ്യബലിയോടുകൂടി പരിപാടികള്‍ ആരംഭിക്കും. ദിവ്യബലിക്കു ശേഷം വിളവിന്റെ നാഥനായ കര്‍ത്താവിന് നേര്‍ച്ചയായി നല്‍കപ്പെടുന്ന ആദ്യവിളവിഭവങ്ങള്‍ ലേലം ചെയ്യപ്പെടും. ഇതില്‍നിന്നും സമാഹരിക്കുന്ന തുക മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കും.

വീടിന്റെ ചുറ്റുവളപ്പിലും അടുക്കളതോട്ടങ്ങളിലുമായി നട്ടുവളത്തിയ ചെറുതും വലുതുമായ കാര്‍ഷിക വിഭവങ്ങള്‍ ദേവാലയത്തില്‍ കൊണ്ടുവന്ന് ലേലത്തില്‍ പങ്കെടുത്ത് ഈ സംരംഭം ഒരു വന്‍വിജയമാക്കിതീര്‍ക്കണമെന്ന് ചാപ്ളെയിന്‍ ഫാ.ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ അഭ്യര്‍ഥിച്ചു.

ഫോണ്‍: 0221 629868.

പള്ളിയുടെ വിലാസം: ട.ഠവലൃലശെമ ഗശൃരവല, അി ട.ഠവലൃലശെമ 6, 51067 ഗöഹി ആൌരവവലശാ

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍