പ്രവാസി മലയാളി ഫെഡറേഷന്‍ ഏഴ് സോണുകള്‍ ആയി തിരിച്ച് പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തുന്നു
Friday, September 19, 2014 5:15 AM IST
ന്യൂയോര്‍ക്ക്: വളരെ ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ തന്നെ ലോകത്തില്‍ പടര്‍ന്നുപന്തലിച്ച പ്രവാസി മലയാളികളുടെ ഏക കൂട്ടായ്മയായ പ്രവാസി മലയാളി ഫെഡറേഷന്‍ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി ലോകരാഷ്ട്രങ്ങളെ 7 സോണ്‍ ആയി തിരിച്ച് പ്രവര്‍ത്തിക്കുന്നതായിരിക്കുമെന്ന് സ്ഥാപകന്‍ മാത്യു മൂലേച്ചേരില്‍, ഗ്ളോബല്‍ കോഓര്‍ഡിനേറ്റര്‍ ജോസ് മാത്യു പനച്ചിക്കല്‍ എന്നിവര്‍ അറിയിച്ചു.

അമേരിക്ക, ആഫ്രിക്ക, യൂറോപ്പ്, മിഡില്‍ ഈസ്റ്, നോര്‍ത്ത് ഏഷ്യ, സൌത്ത് ഈസ്റ് ഏഷ്യ, ഏഷ്യാന എന്നിവയായിരിക്കും പുതിയ സോണുകള്‍.

സോണല്‍ ചെയര്‍മാന്മാരും അവരുടെ കീഴിലുള്ള കമ്മിറ്റിയുമായിരിക്കും ഓരോ സോണിന്റെയും പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുക. ആ ഏഴു സോണല്‍ എക്സിക്യൂട്ടീവ് കമ്മിറ്റികളില്‍ നിന്നായിരിക്കും ഗ്ളോബല്‍ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുക്കുന്നത്. 2016ല്‍ ഗോവയില്‍ വച്ച് നടക്കുന്ന ഗ്ളോബല്‍ കണ്‍വെന്‍ഷനില്‍ പുതിയ ഗ്ളോബല്‍ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടക്കുമെന്നും അവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: മാത്യു മൂലേച്ചേരില്‍