ജര്‍മനിയില്‍ ഭീമന്‍ ബോംബു കണ്ടെത്തി; ഒഴിപ്പിച്ചത് 11000 പേരെ
Thursday, September 18, 2014 5:43 AM IST
ബര്‍ലിന്‍: രണ്ടാംയുദ്ധമഹാകാലത്ത് അമേരിയക്ക വര്‍ഷിച്ച ഭീമന്‍ ബോംബു കണ്ടത്തിയതിനെ തുടര്‍ന്ന് ജര്‍മനിയിലെ നഗരമായ ലൂണെബര്‍ഗില്‍ നിന്നും 11,000 ജനങ്ങഴെ ഒഴിപ്പിച്ചു. ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് സംഭവം. 250 കിലോ ഭാരമുള്ള ബോംബാണ് കണ്ടെത്തിയത്.

രാത്രി ഒമ്പതിനുശേഷമാണ് ജനങ്ങളെ സ്വഭവനങ്ങളില്‍ നിന്നും ഒഴിപ്പിച്ചത്. വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ ബോംബു നിര്‍വീര്യമാക്കുകയും പാതിരാ കഴിഞ്ഞുള്ള സമയം ജനങ്ങളോട് സ്വഭവനങ്ങളിലേയ്ക്കു തിരിച്ചെത്താനും അധികാരികള്‍ അറിയിച്ചു. 700 പേരാണ് അടിയന്തര സര്‍വീസുകളിലായി പണിയെടുത്തത്.

ലോകമഹായുദ്ധ കാലത്ത് വര്‍ഷിച്ച നിരവധി ബോംബുകള്‍ ഇപ്പോഴും ജര്‍മനിയുടെ മണ്ണില്‍ കണ്ടെത്താതെ കിടപ്പുണ്ട്. കെട്ടിടങ്ങള്‍ നിര്‍മിക്കാനായി കുഴിയെടുക്കുമ്പോഴാണ് ഇവകള്‍ മിക്കപ്പോഴും കണ്ടടത്തുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍