ലിംക മലയാളം സ്കൂളിന്റെ പുതിയ അധ്യായനവര്‍ഷാരംഭം സെപ്റ്റംബര്‍ 20ന്
Thursday, September 18, 2014 5:42 AM IST
ലണ്ടന്‍: യുകെയിലെതന്നെ ഏറ്റവും വലിയ മലയാളം സ്കൂള്‍ ആയ ലിംക മലയാളം സ്കൂളിന്റെ പുതിയ അധ്യയനവര്‍ഷം സെപ്റ്റംബര്‍ 20ന് (ശനി) ആരംഭിക്കുന്നു. 140 കുട്ടികള്‍ പഠിക്കുന്ന ഈ സ്കൂളില്‍ വിവിധ ലെവലില്‍ ആറു ക്ളാസുകള്‍ ക്രമീകരിച്ചുകൊണ്ടാണ് ലിംക ചരിത്രം കുറിക്കുന്നത്.

പരമാവധി വിദ്യാര്‍ഥികളെ ഉള്‍ക്കൊള്ളുവാനുളള പരിധി കഴിഞ്ഞതിനാല്‍ ഈ വര്‍ഷം പുതിയ അഡമിഷന്‍ ഉണ്ടായിരിക്കുന്നതല്ല. ബ്രോഡ്ഗ്രീന്‍ ഇന്റര്‍നാഷണല്‍ സ്കൂളിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന മലയാളം സ്കൂളില്‍ ലാഭേച്ഛകൂടാതെ കുട്ടികളെ തങ്ങളുടെ മാതൃഭാക്ഷ അഭ്യസിപ്പിക്കുന്ന ഒരു പറ്റം അധ്യാപകരാണ് ഈ സംരംഭത്തിന്റെ ഏറ്റവും വലിയ മുതല്‍കൂട്ടെന്ന് കോഓര്‍ഡിനേറ്റര്‍ മരിയ സണ്ണി ജേക്കബും ലിന്‍സ് ഐനാട്ടും അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സണ്ണി ജേക്കബ് 07979 263898, ലിന്‍സ് ഐനാട്ട് 07951 074897.

റിപ്പോര്‍ട്ട്: ബിനു മൈലപ്ര