ഓണാഘോഷപെരുമയില്‍ ലൂക്കന്‍ ക്ളബ്
Thursday, September 18, 2014 5:42 AM IST
ഡബ്ളിന്‍: ലൂക്കന്‍ മലയാളി ക്ളബിന്റെ നേതൃത്വത്തിലുള്ള ഓണാഘോഷം പ്രൌഡഗംഭീരമായി നടന്നു. അത്തപൂക്കളം, മാവേലി മന്നന് വരവേല്‍പ്പ്, ചെണ്ടമേളം, വടംവലി വിവിധ കായിക മത്സരങ്ങള്‍ എന്നിവയ്ക്കുശേഷം ഓണസദ്യയും നടന്നു.

തുടര്‍ന്നു നടന്ന പൊതുസമ്മേളനത്തില്‍ പ്രസിഡന്റ് ജയന്‍ തോമസ് അധ്യക്ഷത വഹിച്ചു. ഐറീഷ് ജസ്റീസ് മന്ത്രി ഫ്രാന്‍സിസ് ഫിറ്റ്സ് ജെറാള്‍ഡ് നിലവിളക്ക് തെളിച്ച് യോഗം ഉദ്ഘാടനം ചെയ്തു. കൌണ്‍സിലര്‍ വില്യം ലാവല്‍ പ്രസംഗിച്ചു. ഏലിയാമ്മ ജോസഫ് സ്വാഗതവും ലിജോ അലക്സ് നന്ദിയും പറഞ്ഞു. ലിവിംഗ് സര്‍ട്ട്, ജൂണിയര്‍ സര്‍ട്ട് പരീക്ഷയില്‍ ഉന്നത വിജയം നേടിയ സ്നേഹ റെജി സിഞ്ജു സണ്ണി, ആല്‍ബിന്‍ ബെന്നി, ഡാനി ടോം, അലന്‍ ബിജു എന്നിവര്‍ക്ക് മന്ത്രിയും കൌണ്‍സിലറും ട്രോഫികള്‍ സമ്മാനിച്ചു.

തിരുവാതിരകളി, ഓണപാട്ട്, വഞ്ചിപാട്ട്, ക്ളാസിക്കല്‍ ഡാന്‍സ്, സിനിമാറ്റിക് ഡാന്‍സുകള്‍, കവിതാപാരായണം എന്നിവ മികച്ച നിലവാരം പുലര്‍ത്തി.

കായിക മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് ജയന്‍ തോമസ്, ജോസഫ് കളപുരയ്ക്കല്‍, മാത്യൂസ് ചേലക്കല്‍, നീന തമ്പി, മോളി റെജി, എല്‍സി രാജു എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.

ഓള്‍ അയര്‍ലന്‍ഡ് വടംവലി മത്സരത്തില്‍ വേള്‍ഡ് മലയാളി കൌണ്‍സില്‍ ടീം ഒന്നാം സമ്മാനവും ലുക്കന്‍ ക്ളബ് ടീം രണ്ടാം സമ്മാനവും നേടി. വനിതകളുടെ വടംവലി മത്സരത്തില്‍ ലൂക്കന്‍ ക്ളബ് വിജയികളായി. യൂറേഷ്യയായിരുന്നു വടംവലിയുടെ സമ്മാനങ്ങള്‍ സ്പോണ്‍സര്‍ ചെയ്തത്. രാജി ഡൊമിനിക് അവതാരികയായിരുന്നു.

സെക്രട്ടറി ബിജു മാടവന, വൈസ് പ്രസിഡന്റ് തമ്പി മത്തായി, ട്രഷറര്‍ ജോസഫ് മത്തായി, എക്സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളായ റെജി കുര്യന്‍, റോയി പേരയില്‍, ബിജു വൈക്കം, തോമസ് കളത്തിപറമ്പില്‍, മാത്യൂസ് ചേലക്കല്‍, സണ്ണി ഇളംകുളത്ത്, സെബാസ്റ്യന്‍ കുന്നുംപുറത്ത്, രാജു കുന്നക്കാട്ട് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. മാവേലിമന്നനായി ജിപ്സണ്‍ ജോസ് വേഷമിട്ടു. ബെന്നി സ്വരലയ ശബ്ദവും വെളിച്ചവും പകര്‍ന്നു.

റിപ്പോര്‍ട്ട്: രാജു കുന്നക്കാട്ട്