അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്ററിന്റെ ഓണാഘോഷം സെപ്റ്റംബര്‍ 19ന്
Thursday, September 18, 2014 5:41 AM IST
അബുദാബി: ഇന്ത്യാ സോഷ്യല്‍ സെന്റര്‍ വൈവിധ്യമായ പരിപാടികള്‍ ഉള്‍പ്പെടുത്തി ഓണാഘോഷം ഒരുക്കുന്നു. സെപ്റ്റംബര്‍ 19ന് (വെള്ളി) വൈകുന്നേരം 7.30ന് ആരംഭിക്കുന്ന ആഘോഷങ്ങളുടെ ഭാഗമായി സുപ്രസിദ്ധ സിനിമാ താരം കോട്ടയം നസീറിന്റെ നേതൃത്വത്തില്‍ അരുണ്‍ രവി, സതീഷ് ജയപ്രകാശ് എന്നിവരൊരുക്കുന്ന ഹാസ്യവിരുന്ന്, പ്രവാസി മലയാളികളുടെ ഇഷ്ടഗായിക ചന്ദ്രലേഖ, നാടന്‍ ശീലുകളുടെ വാമ്പാടി പ്രസീത, പിന്നണി ഗായകന്‍ അനൂപ് ശങ്കര്‍ എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിക്കുന്ന സംഗീത സായാഹ്നം, ഐഎസ് സി കലാവിഭാഗം അംഗങ്ങള്‍ ഒരുക്കുന്ന തിരുവാതിര, ഓണപാട്ടുകള്‍ എന്നിവ പരിപാടികള്‍ക്ക് മാറ്റു കൂട്ടും.

ഐഎസ് സി പ്രധാന വേദിയില്‍ നടക്കുന്ന പരിപാടിയിലേക്ക് പ്രവേശനം സൌജന്യമാണ്.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള