എമ്മാനുവല്‍ വിഷന്‍ കരിസ്മാറ്റിക് നവീകരണ ധ്യാനം ആരംഭിച്ചു
Thursday, September 18, 2014 5:38 AM IST
വിയന്ന: എമ്മാനുവല്‍ വിഷന്‍ ഒരുക്കുന്ന നാലു ദിവസത്തെ കരിസ്മാറ്റിക് നവീകരണ ധ്യാനത്തിന് ബുധനാഴ്ച തുടക്കം കുറിച്ചു. 17 മുതല്‍ 20 വരെയാണ് ധ്യാനം. ജര്‍മന്‍ ഭാഷയിലുള്ള നാലു ദിവസത്തെ ധ്യാനം വിയന്നയിലെ 23 -ാമത് ജില്ലയിലെ കെറ്റ്സര്‍ ഗാസെ 48 ലെ സെന്റ് മാര്‍ട്ടിന്‍ പള്ളിയിലാണ് നടക്കുന്നത്.

രാവിലെ ഒമ്പതു മുതല്‍ വൈകിട്ട് ആറു വരെയാണ് ധ്യാനം. ഫാ. ജോസ് കാച്ചപ്പള്ളി വിസി, സിസ്റര്‍ എല്‍സി മാത്യു എംഎസ്എംഐ, സിസ്റര്‍ ഡയാന ആക്കാംതിരിവില്‍ എംഎസ്എംഐ എന്നിവര്‍ ധ്യാനത്തിന് നേതൃത്വം നല്‍കും.

ധ്യാനത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ഡ 6 ന്റെ അവസാന സ്റേഷന്‍, സിബെന്‍ ഹിര്‍ടനില്‍ ഇറങ്ങി പള്ളിയില്‍ എത്തണം. ധ്യാനത്തിന് രജിസ്ട്രേഷന്‍ ഉണ്ട്.

വിശദവിവരങ്ങള്‍ക്ക്: അന്നാ വെസ്ലി 01 688 95 35, 0699 811 432 37, മാത്യു പറങ്കിമലയില്‍ 0650 599 19 79.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍