നില്‍പ്പ് സമരത്തിന് ഐക്യദാര്‍ഡ്യം
Thursday, September 18, 2014 5:38 AM IST
റിയാദ്: കേരളത്തിലെ ഭൂരഹിതരായ ആദിവാസികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കാമെന്നേറ്റ ആറളം ഫാമിലേയും മറ്റ് വനപ്രദേശങ്ങളിലേയും ഭൂമി അടിയന്തരമായി പതിച്ച് നല്‍കണമെന്നും ആദിവാസി ഭൂമിയും വനഭൂമിയും സംരക്ഷിക്കണമെന്നുമാവശ്യപ്പെട്ടുകൊണ്ട് ആദിവാസി ഗോത്രമഹാസഭയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ജൂലൈ ഒമ്പതു മുതല്‍ തിരുവനന്തപുരം സെക്രട്ടറിയേറ്റ് പടിക്കല്‍ നടന്നു വരുന്ന നില്‍പ്പ് സത്യാഗ്രഹത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുകൊണ്ട് റിയാദിലെ ഇടം സാംസ്കാരിക വേദി സമ്മേളനം സംഘടിപ്പിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

വ്യാഴം രാത്രി എട്ടിന് ന്യുസഫാമക്കാ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ പ്രമുഖ സാംസ്കാരിക സംഘടനാ പ്രതിനിധികളും സാമൂഹ്യ പ്രവര്‍ത്തകരും പങ്കെടുക്കും. സമ്മേളനത്തെ സി.കെ ജാനു ടെലഫോണിലൂടെ അഭിസംബോധന ചെയ്യുമെന്നും സംഘാടകര്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍