വിജയഗാഥ രചിച്ച് മിത്രാസ് 2014
Thursday, September 18, 2014 2:23 AM IST
ന്യൂജേഴ്സി: നോര്‍ത്ത്- ഈസ്റ് അമേരിക്കയിലെ കലാകാരന്മാര്‍ അണിനിരന്ന മിത്രാസ് 2014 മെഗാ ഷോയ്ക്ക് വമ്പിച്ച വരവേല്‍പ്. സെപ്റ്റംബര്‍ 13-ന് ന്യൂജേഴ്സി വെറോണ ഹൈസ്കൂളില്‍ വെച്ച് നടന്ന ഷോ കാണുന്നതിനും ആസ്വദിക്കുന്നതിനുമായി അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും നൂറുകണക്കിന് ജനങ്ങള്‍ ഒഴുകിയെത്തി. വൈകിട്ട് 6 മണിക്ക് തുടങ്ങിയ ഉദ്ഘാടന സമ്മേളനത്തില്‍ പ്രസിഡന്റ് രാജന്‍ ചീരന്‍ അധ്യക്ഷതവഹിക്കുകയും, പ്രസിദ്ധ സിനിമാ പിന്നണി ഗായകന്‍ ഫ്രാങ്കോ ഉദ്ഘാടനം നിര്‍വഹിക്കുകയും ചെയ്തു. വൈസ് പ്രസിഡന്റ് ഡോ. ഷിറാസ് യൂസഫിന്റെ സ്വാഗത പ്രസംഗത്തോടെ തുടങ്ങിയ ചടങ്ങില്‍ റവ.ഫാ. സണ്ണി ജോസഫ് ആശംസകളും, ജേക്കബ് ജോസഫ് നന്ദിയും പറഞ്ഞു.

പൊതുസമ്മേളനത്തില്‍ ട്രൈസ്റേറ്റിലെ പ്രസിദ്ധ സാമൂഹ്യ പ്രവര്‍ത്തകനായ റവ.ഫാ. മാത്യു കുന്നത്ത്, പ്രസിദ്ധ നൃത്താധ്യാപിക ഗുരു ബീനാ മേനോന്‍ തുടങ്ങിയവരെ ജയിംസ് നൈനാന്‍, ജേക്കബ് ജോസഫ് എന്നിവര്‍ ആദരിക്കുകയുണ്ടായി.

ചടങ്ങില്‍ ബെസ്റ് ഇന്ത്യന്‍ ക്ളാസിക്കല്‍ ഡാന്‍സര്‍ക്കുള്ള മിത്രാസ് നാട്യശ്രീ ഓഫ് അമേരിക്ക പുരസ്കാരം മിത്രാസ് പ്രസിഡന്റ് രാജന്‍ ചീരനില്‍ നിന്നും അവാര്‍ഡും ശില്‍പവും, ഡോ. ഷിറാസ് യൂസഫ്, ഷാജി വില്‍സണ്‍ എന്നിവരില്‍ നിന്നും പ്രശസ്തിപ്രത്രവും ക്യാഷ് അവാര്‍ഡും സുനന്ദാ നായര്‍ ഏറ്റുവാങ്ങുകയുണ്ടായി. മീഡിയ സ്പോണ്‍സര്‍ ഏഷ്യാനെറ്റ് യു.എസ്.എയോടുള്ള നന്ദി എം.സി മത്തായി അറിയിച്ചു.

പൊതു പരിപാടിക്കുശേഷം രാജന്‍ ചീരന്‍ സംവിധാനം ചെയ്ത മിത്രാസ് 2014 മെഗാഷോ അരങ്ങേറി. പിന്നണിഗായകന്‍ ഫ്രാങ്കോ നയിച്ച പരിപാടികളില്‍ ഗായിക ശാലിനി രാജേന്ദ്രന്‍, കീബോര്‍ഡ് ആര്‍ട്ടിസ്റ് വിജു ജേക്കബ്, ന്യൂയോര്‍ക്ക്, ന്യൂജേഴ്സി, പെന്‍സില്‍വാനിയ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും മുപ്പത്തഞ്ചോളം കലാകാരന്മാരും പങ്കെടുക്കുകയുണ്ടായി. ജയിംസ് നൈനാന്‍, എം.സി. മത്തായി , അനീഷ് ചെറിയാന്‍, രാജുമോന്‍ തോമസ് തുടങ്ങിയവര്‍ വന്ദേമാതരം എന്ന ദേശഭക്തിഗാനത്തോടൊപ്പം നയിച്ച അത്യന്തം ആവേശകരമായ മാര്‍ച്ച്പാസ്റോടെയാണ് ആരംഭിച്ചത്.

മൂന്നു മണിക്കൂറോളം നീണ്ടുനിന്ന മിത്രാസ് 2014 മെഗാഷോയുടെ ആദ്യാവസാനം കൂടെനിന്ന എഴുനൂറില്‍പ്പരം പ്രേക്ഷകരോട് തീര്‍ത്താല്‍ തീരാത്ത കടപ്പാടും നന്ദിയുമുണ്െടന്ന് മിത്രാസ് ബോര്‍ഡ് അംഗങ്ങളായ രാജന്‍ ചീരന്‍, ഷിറാസ് യൂസഫ്, എം.സി മത്തായി, അനീഷ് ചെറിയാന്, ജേക്കബ് ജോസഫ്, ജയിംസ് നൈനാന്‍, ഷാജി വില്‍സണ്‍, അലക്സ് ജോണ്‍, ജിജു പോള്‍, ശോഭ ജേക്കബ് എന്നിവര്‍ അറിയിച്ചു. മിത്രാസ് 2015 മെഗാഷോയ്ക്കുള്ള ഒരുക്കങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം