റ്റാമ്പാ ബേ മലയാളി അസോസിയേഷന്‍ 'ഓണനിലാവ് 2014' അവിസ്മരണീയമായി
Thursday, September 18, 2014 2:23 AM IST
പോര്‍ട്ട്റിച്ചി: സമൃദ്ധിയുടെ മാസമായ പൊന്നിന്‍ ചിങ്ങത്തില്‍ ഓണനിലാവിന്റെ അലയൊലി ഉയര്‍ത്തിക്കൊണ്ട്, പ്രജാവത്സലനായ മാവേലി തമ്പുരാന്‍ റ്റാമ്പാ ബേ മലയാളി അസോസിയേഷനിലെ മലയാളികളെ കാണാനെത്തി. തൂശനിലയില്‍ ചോറുവിളമ്പി, കടുമാങ്ങയും, അവിയലും, തോരനുമടക്കം ഇല നിറയെ കറികളുമായി വിഭസമൃദ്ധമായ ഓണസദ്യയൊരുക്കി അവര്‍ മാവേലി തമ്പുരാനെ വരവേറ്റു.

പട്ടുപാവാടയും, കസവുസെറ്റുസാരിയുമണിഞ്ഞ് കുട്ടികളും, തരുണികളും, ജുബ്ബയും കോടിമുണ്ടും ധരിച്ച് പുരുഷന്മാരും, കുട്ടികളും, വഴിയോരക്കാഴ്ചകളുമെല്ലാം ഒത്തുചേര്‍ന്നപ്പോള്‍ ശ്രാവണമാസത്തിലെ 'ഓണനിലാവ്' അമേരിക്കന്‍ മണ്ണില്‍ പെയ്തിറങ്ങുകയായിരുന്നു. ആഘോഷങ്ങള്‍ പൊടിപൂരമാക്കാന്‍ റ്റാമ്പാ ബേ മലയാളി അസോസിയേഷന്‍ അംഗങ്ങള്‍ ഒത്തൊരുമയോടെ പ്രവര്‍ത്തിച്ചു.

പോര്‍ട്ട്റിച്ചിയിലെ ഔവര്‍ ലേഡി ക്യൂന്‍സ് ഓഫ് പീസ് ചര്‍ച്ചില്‍ വെച്ച് നടന്ന ആഘോഷത്തില്‍ കണ്ണന്‍ മേനോന്‍ മുഖ്യാതിഥിയായിരുന്നു. പ്രസിഡന്റ് ജയ്മോള്‍ തോമസ് അദ്ധ്യക്ഷ പ്രസംഗം നടത്തി. വൈസ് പ്രസിഡന്റ് ബാബു ചൂരക്കുളം സ്വാഗതവും, സെക്രട്ടറി ബിനു മാമ്പള്ളി കൃതജ്ഞതയും പറഞ്ഞു.

തുടര്‍ന്ന് നടന്ന നയനമനോഹരമായ കലാപരിപാടികള്‍ക്ക് ട്രഷറര്‍ ബാബു ദേവസ്യ, ജോയിന്റ് സെക്രട്ടറി രമ്യാ തരുണ്‍, മേരി മാര്‍ട്ടിന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ട്രസ്റി ബോര്‍ഡ് മെമ്പര്‍മാരായ ആനി തെക്ക്, ജോസ് മാധവപ്പള്ളി, ഡോ. രവീന്ദ്രനാഥന്‍, ജോസഫ് വര്‍ക്കി, മാത്യു ഏബ്രഹാം, നെവിന്‍ ജോസ്, കമ്മിറ്റി മെമ്പര്‍മാരായ അലക്സ് ജോണ്‍, ബിജു ലൂക്കോസ്, ഫ്രാന്‍സീസ് തോമസ്, ജോജി വര്‍ഗീസ്, ജോസ് കറുത്തേടം, മര്‍ട്ടിന്‍ വര്‍ക്കി, പോള്‍സണ്‍ ജയിംസ്, ഷിബു മൈക്കിള്‍, ഷാനി ജോസഫ് തുടങ്ങിയവര്‍ വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. സജി കരിമ്പന്നൂര്‍ അറിയിച്ചതാണിത്

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം