കുവൈറ്റ് യുവജനപ്രസ്ഥാനം ഓണാഘോഷം സംഘടിപ്പിച്ചു
Wednesday, September 17, 2014 8:15 AM IST
കുവൈറ്റ് : സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് മഹാഇടവകയുടെ യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു. 'ഓണം പൊന്നോണം 2014' എന്ന പേരില്‍ സെപ്റ്റംബര്‍ 12 (വെള്ളി) രാവിലെ 11.30 മുതല്‍ അബാസിയ ഗില്‍ഗാല്‍ ഓഡിറ്റോറിയത്തില്‍ നടന്ന ഓണാഘോഷപരിപാടികളുടെ ഉദ്ഘാടനം ഇടവക വികാരിയും പ്രസ്ഥാനം പ്രസിഡന്റുമായ റവ. ഫാ. രാജു തോമസ് നിര്‍വഹിച്ചു. റവ. ഫാ. ജേണ്‍ ചാക്കോ തിരുമൂലപുരം ഓണസന്ദേശം നല്‍കി. യുവജന പ്രസ്ഥാനം യൂണിറ്റ് സെക്രട്ടറി എബി മാത്യു സ്വാഗതവും ഓണാഘോഷ കണ്‍വീനര്‍ ജെറി ജോണ്‍ കോശി നന്ദിയും പറഞ്ഞു.

ചടങ്ങില്‍, സെപ്റ്റംബര്‍ 26ന് നടക്കുന്ന യുവജനപ്രസ്ഥാനം കുവൈറ്റ് മഹാഇടവക യൂണിറ്റിന്റെ പത്താമത് വാര്‍ഷികാഘോഷങ്ങളുടെ ഉദ്ഘാടനത്തെ സംബന്ധിച്ചുള്ള ഔദ്യോഗിക അറിയിപ്പ് കണ്‍വീനര്‍ ഷൈജു കുര്യന്‍ നിര്‍വഹിച്ചു. തുടര്‍ന്ന് ദശാബ്ദിയോടനുബന്ധിച്ചുള്ള ലോഗോ, പബ്ളിസിറ്റി കണ്‍വീനര്‍ ജെറി ജോണ്‍ കോശിയില്‍ നിന്നും ഏറ്റുവാങ്ങി പ്രസിഡന്റ്് ഫാ. രാജു തോമസ് പ്രകാശനം ചെയ്തു.

ഓണാഘോഷങ്ങളോടനുബന്ധിച്ച് യുവജനങ്ങളും കുട്ടികളും അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍, മാവേലി എഴുന്നള്ളത്ത്, തിരുവാതിര തുടങ്ങി വിവിധ കലാപരിപാടികള്‍ അരങ്ങേറി.

യുവജനപ്രസ്ഥാനം ഭാരവാഹികളായ സിബു അലക്സ് ചാക്കോ, ജോബി ജോണ്‍, ഷിബു ജേക്കബ്, ദീപ് ജോണ്‍, സിനി രാജേഷ്, അബു തോമസ്, ജോമോന്‍ ഏബ്രഹാം, സിബു ഏബ്രഹാം, ജോമോന്‍ കളീക്കല്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍