'നിംമ്സ് എക്സ്പോ 2014' സെപ്റ്റംബര്‍ 18ന്
Wednesday, September 17, 2014 5:14 AM IST
ദുബായ്: ശാസ്ത്ര, സാങ്കേതിക, കലാ വിഭാഗങ്ങളെ സംയോജിപ്പിച്ച് ദുബായില്‍ 'നിംമ്സ് എക്സ്പോ 2014' എന്ന പേരില്‍ എക്സിബിഷന്‍ നടത്തുന്നു.

ദുബായ് അല്‍ ഗാര്‍ഹുഡ് ന്യൂ ഇന്ത്യന്‍ മോഡല്‍ സ്കൂളില്‍ സെപ്റ്റംബര്‍ 18ന് (വ്യാഴം) രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം ആറു വരെയാണ് എക്സിബിഷന്‍. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും രാവിലെ ഒമ്പതു മുതല്‍ 12.30 വരെയും രക്ഷിതാക്കള്‍ക്കും ആണ്‍കുട്ടികള്‍ക്കും ഉച്ചകഴിഞ്ഞ് 1.30 മുതല്‍ 5.30 വരെയുമാണ് പ്രവേശനം. ഈവര്‍ഷത്തെ വിഷയം ജലത്തെക്കുറിച്ചാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റീന സലിം 0504723100.

റിപ്പോര്‍ട്ട്: റോജിന്‍ പൈനുംമൂട്