വനിതാവേദി കുവൈറ്റ് ഓണം ആഘോഷിച്ചു
Wednesday, September 17, 2014 5:14 AM IST
കുവൈറ്റ് സിറ്റി: കുവൈറ്റിലെ വനിതകളുടെ സര്‍ഗവേദിയായ വനിതാവേദി കുവൈറ്റ് ഓണാഘോഷം സംഘടിപ്പിച്ചു. അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളുമടക്കം നൂറുക്കണക്കിനു പേര്‍ പരിപാടിയില്‍ പങ്കെടുത്തു.

അബാസിയ ഹൈഡന്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ഓണപാട്ടുകള്‍, നൃത്തം, നാടന്‍ പാട്ടുകളുടെ അവതരണം, പുലികളി എന്നിവ ആഘോഷപരിപാടികള്‍ക്ക് മാറ്റുകൂട്ടി. വിഭവ സമൃദ്ധമായ സദ്യയും ഒരുക്കിയിരുന്നു.

പ്രസിഡന്റ് ടോളി പ്രകാശ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ കല കുവൈറ്റ് പ്രസിഡന്റ് ജെ.സജി, ആര്‍.നാഗനാഥന്‍, എന്‍.അജിത്കുമാര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് പ്രസംഗിച്ചു. ചടങ്ങിന് ജനറല്‍ സെക്രട്ടറി ശുഭ ഷൈന്‍ സ്വാഗതവും ശ്യാമള നാരായണന്‍ നന്ദിയും പ്രകാശിപ്പിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍