മഞ്ച് ഓണാഘോഷം സെപ്റ്റംബര്‍ 20ന്; ഫാ. മാത്യു കുന്നത്ത് മുഖ്യാതിഥി
Wednesday, September 17, 2014 5:12 AM IST
ന്യൂജേഴ്സി: മലയാളി അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സി മഞ്ചിന്റെ ഓണാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ 20ന് (ശനി) രാവിലെ 11 ന് ഓണസദ്യയോടെ തുടങ്ങും. നട്ലി സെന്റ് മേരീസ് പളളി ഓഡിറ്റോറിയമാണ് വേദി.

അമേരിക്കന്‍ മലയാളികളുടെ വഴികാട്ടിയും അനേകര്‍ക്ക് അത്താണിയുമായ ഫാ. മാത്യു കുന്നത്താണ് മുഖ്യാതിഥി.

സീരിയല്‍ താരം മൈഥിലി റോയിയുടെ നൃത്തനിര്‍ത്യങ്ങള്‍, ഗായകരായ ജോഷി, കാര്‍ത്തിക, ഷാജി എന്നിവര്‍ നേതൃത്വം നല്‍കുന്ന ഗാനമേള കൂടാതെ ശിങ്കാരിമേളം, വളളംകളി, തിരുവാതിരകളി എന്നിവയും ഉണ്ടായിരിക്കും. മാവേലിയെ എഴുന്നളളിച്ചുകൊണ്ടുളള വര്‍ണാഭമായ ഘോഷയാത്രയെ തുടര്‍ന്നാണ് പൊതുസമ്മേളനം.

എല്ലാ തയാറെടുപ്പുകളും പൂര്‍ത്തിയായതായി കമ്മിറ്റിക്കുവേണ്ടി പ്രസിഡന്റ് ഷാജി വര്‍ഗീസ്, സെക്രട്ടറി ഉമ്മന്‍ കെ. ചാക്കോ, ട്രഷറര്‍ സുജാ ജോസ് എന്നിവര്‍ അറിയിച്ചു.

വിശദ വിവരങ്ങള്‍ക്ക് : 862 812 4371, 973 768 7997, 973 632 1172.

റിപ്പോര്‍ട്ട്: ജോര്‍ജ് തുമ്പയില്‍