സാല്‍ഫോഡ് രൂപത ബൈബിള്‍ ക്വിസ് ഫൈനല്‍ സെപ്റ്റംബര്‍ 20ന്
Wednesday, September 17, 2014 5:10 AM IST
സാല്‍ഫോഡ്: സീറോ മലബാര്‍ സാല്‍ഫോര്‍ഡ് ബൈബിള്‍ ക്വിസ് ഫൈനല്‍ മത്സരം സെപ്റ്റംബര്‍ 20ന് (ശനി) 11.30ന് നടത്തുന്നു.

ഏഴു ടീമുകളായി സംഘടിപ്പിച്ചിരിക്കുന്ന മത്സരത്തില്‍ ഓരോടീമിലും മൂന്ന് അംഗങ്ങളുണ്ട്. സാല്‍ഫോര്‍ഡ് രൂപതയിലെ വിവിധ സെന്ററുകളില്‍ നിന്നാണ് മത്സരാര്‍ഥികളെ തെരഞ്ഞെടുത്തിരിക്കുന്നത്. ഫാ. തോമസ് തൈക്കൂട്ടത്തിലാണ് ക്വിസ് മോഡറേറ്റ് ചെയ്യുന്നത്. വിവിധ മാസ് സെന്ററുകളില്‍ നടന്ന മത്സരങ്ങള്‍ വിജയികളായവരാണ് ഫൈനലില്‍ മത്സരിക്കുന്നത്.

28ന് (ഞായര്‍) സെന്റ് ജോസഫ് ചര്‍ച്ചില്‍ നടത്തുന്ന സീറോ മലബാര്‍ സെലിബ്രേഷന്‍ ഡേയില്‍ മത്സരത്തില്‍ വിജയിക്കുന്നവര്‍ക്ക് ട്രോഫി നല്‍കി അനുമോദിക്കും.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍