നെഹ്റു പ്ളേസ് നോവ ഓര്‍ത്തോപീഡിക് ആന്‍ഡ് സ്പൈന്‍ ഹോസ്പിറ്റലില്‍ ഓണാഘോഷം നടത്തി
Wednesday, September 17, 2014 5:08 AM IST
ന്യൂഡല്‍ഹി: നെഹ്റു പ്ളേസ് നോവ ഓര്‍ത്തോപീഡിക് ആന്‍ഡ് സ്പൈന്‍ ഹോസ്പിറ്റലില്‍ ഓണാഘോഷം നടത്തി. ആഘോഷങ്ങള്‍ ആശുപത്രി ഡയറക്ടര്‍ ഡോ. ഹര്‍ഷവര്‍ധന്‍ ഹെഡ്ജ് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ആശുപത്രിയിലെ എല്ലാ മലയാളി ജീവനക്കാരും ചേര്‍ന്ന് അത്തപൂക്കളം ഒരുക്കിയും ഓണപാട്ടും വിവിധ മത്സരങ്ങളും നടത്തി. ഡോ. ജ്യോതി മിശ്ര ഏവര്‍ക്കും ആശംസകള്‍ നേര്‍ന്നു.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്