വേള്‍ഡ് മലയാളി കൌണ്‍സില്‍ നോര്‍ത്ത് ടെക്സസ് ഓണമാഘോഷിച്ചു
Tuesday, September 16, 2014 8:34 AM IST
ഡാളസ്: വേള്‍ഡ് മലയാളി കൌണ്‍സില്‍ (ഡബ്ള്യൂഎംസി), നോര്‍ത്ത് ടെക്സസ് പ്രൊവിന്‍സിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ ഏഴിന് (ഞായര്‍) നോര്‍ത്ത് ടെക്സസ് മലയാളികള്‍ ഓണമാഘോഷിച്ചു.

സെക്രട്ടറി ലിജി സോയ്, ആന്‍സി തലച്ചെല്ലൂര്‍ എന്നിവര്‍ ചേര്‍ന്നാലപിച്ച പ്രാര്‍ഥനാഗാനത്തോടെ ആഘോഷ പരിപാടികള്‍ തുടങ്ങി. പ്രസിഡന്റ് സെസില്‍ ചെറിയാന്‍ സ്വാഗതം ആശംസിച്ചു. അമേരിക്കാ റീജിയണ്‍ ചെയര്‍മാന്‍ ജോണ്‍സണ്‍ തലച്ചെല്ലൂര്‍, നോര്‍ത്ത് ടെക്സസ് പ്രൊവിന്‍സ് ചെയര്‍മാന്‍ സ്റീഫന്‍ പൊട്ടൂര്‍, വൈസ് ചെയര്‍പേഴ്സണ്‍ ശാന്ത പിള്ള, സെസില്‍ ചെറിയാന്‍, ലിജി സോയ് എന്നിവര്‍ ചേര്‍ന്ന് നിലവിളക്ക് തെളിച്ച് ഈ വര്‍ഷത്തെ പ്രൊവിന്‍സിന്റെ ഓണാഘോഷ പരിപാടികള്‍ക്ക് ഔപചാരിക ഉദ്ഘാടനം നിര്‍വഹിച്ചു.

ഡബ്ള്യൂഎംസി ഗ്ളോബല്‍ കൌണ്‍സിലിനെ പ്രതിനിധീകരിച്ച് അഡ്വൈസറി അംഗം ഗോപാല പിള്ള സദസിനെ അഭിസംബോധന ചെയ്തു പ്രസംഗിച്ചു.

സുകു വര്‍ഗീസ്, ചാര്‍ളി ജോര്‍ജ്, സ്റീഫന്‍ പൊട്ടൂര്‍, ലിജി സോയ്, ജോണ്‍സണ്‍ ആന്‍ഡ് ആന്‍സി തലച്ചെല്ലൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ അരങ്ങേറിയ ശ്രുതിമധുരമായ ഗാനാലാപനപരിപാടി ഓണാഘോഷങ്ങളെ വേറിട്ടതാക്കി. ജെഫി, നിനറ്റ് എന്നിവര്‍ കാഴ്ചവച്ച അടിപൊളി ഡാന്‍സും ശ്രദ്ധേയമായി.

ഡബ്ള്യൂഎംസി ഒരുക്കിയ വിഭവസമൃദ്ധമായ ഓണസദ്യയില്‍ ഏവരും പങ്കുചേര്‍ന്നു. സ്റീഫന്‍ പൊട്ടൂര്‍ നടത്തിയ നന്ദി പ്രകാശാനത്തോടെ പരിപാടികള്‍ക്ക് സമാപനമായി.

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍