പ്രവാസികളുടെ പ്രശ്നങ്ങളില്‍ ആവശ്യമായ ഇടപെടലുകള്‍ നടത്തും: വെല്‍ഫയര്‍ കോണ്‍സല്‍ രാജ് കുമാര്‍
Tuesday, September 16, 2014 7:51 AM IST
ജിദ്ദ: മക്കയിലെ പ്രവാസികളുടെ പ്രശ്നങ്ങളില്‍ ആവശ്യമായ ഇടപെടലുകള്‍ നടത്തുന്നുണ്െടന്നും അവിടുത്തെ ജയിലുകളില്‍ സാങ്കേതിക കാര്യങ്ങളില്‍ പെട്ട് കുടുങ്ങി കിടക്കുന്നവരെ നാട്ടിലേയ്ക്ക് കയറ്റി അയയ്ക്കുന്നതിന് ശ്രമിക്കുമെന്നും വെല്‍ഫയര്‍ കോണ്‍സല്‍ രാജ് കുമാര്‍ പറഞ്ഞു.

സുമൈഷി നാടുകടത്തല്‍ കേന്ദ്രത്തില്‍ മാസങ്ങളായി കിടക്കുന്നവരുടെ യാത്രയ്ക്ക് പരിഹാരം കാണുമെന്നു അദ്ദേഹം അറിയിച്ചു. നോര്‍ക ഉപദേശക സമതി അംഗം കെ.ടി.എ. മുനീര്‍, മക്കയിലെ സിസിഡബ്ള്യുഎ അംഗങ്ങളായ എം.സി. കുഞ്ഞാന്‍, നാസര്‍ കിന്‍സാര എന്നിവര്‍ നടത്തിയ ചര്‍ച്ചയിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്. സുമൈശിയില്‍ ആഴ്ചയില്‍ മുന്നു പ്രാവശ്യം സന്ദര്‍ശിക്കുന്നുണ്െടന്നും അവിടെയുണ്ടായിരുന്ന നിരവധി പേര്‍ ഇന്ത്യയിലെത്തിയതായും ഇക്കാര്യങ്ങളില്‍ കോണ്‍സുല്‍ ജനറല്‍ ബി.എസ്. മുബാറക് പ്രത്യകം ശ്രദ്ധിക്കുന്നുണ്െടന്നും രാജ് കുമാര്‍ പറഞ്ഞു. സൌദിയിലെ രേഖളില്‍ അവ്യക്തകള്‍ ഉണ്ടായതുകൊണ്ടാവണം മാസങ്ങളായി ചിലര്‍ അവിടെ കിടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍