ജര്‍മന്‍ ഹിന്ദു ഫെറൈന്‍ ഗണേശ ചതുര്‍ഥിയും ശ്രീകൃഷ്ണ ജയന്തിയും ആഘോഷിച്ചു
Tuesday, September 16, 2014 7:50 AM IST
ഫ്രാങ്ക്ഫര്‍ട്ട്: ഹിന്ദു ഫെറൈന്‍ ജര്‍മനിയുടെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ ആറിന് (ശനി) ഫ്രാങ്ക്ഫര്‍ട്ടിലെ മോര്‍സെ സ്ട്രാസെ 32 ലെ ഹിന്ദു ടെമ്പിളില്‍ ഗണേശ ചതുര്‍ഥി ആഘോഷിച്ചു. രാവിലെ ഒമ്പതിന് പ്രഭാതപൂജയോടെ തുടങ്ങിയ ആഘോഷം ഗണപതിഹോമം, നവഗ്രഹപൂജ, രുദ്രാഭിഷേകം എന്നിവയ്ക്ക് ശേഷം ഉച്ചക്ക് ഒന്നിന് നടത്തിയ ദീപാരാധനയോടെ അവസാനിച്ചു. പൂജകള്‍ക്കുശേഷം കുട്ടികളുടെ സംഗീതോത്സവം, അന്നദാനം എന്നിവ നടത്തി. വാസുദേവന്‍ രാഘവന്‍ പൂജാദി കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കി.

സെപ്റ്റംബര്‍ 14 ന് (ഞായര്‍) രാവിലെ 10 ന് വേദാന്ത പാരായണത്തോടെ ശ്രീകൃഷ്ണജയന്തി ആഘോഷം തുടങ്ങി. ജയ നാരായണസ്വാമി പൂജാകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കി. മനു കാര്‍ത്തിക്, വിനോദ് സ്മിത, സുരേന്ദ്ര മേനോന്‍ എന്നിവര്‍ സങ്കീര്‍ത്തനങ്ങള്‍ ആലപിച്ചു. ബാലാജിയുടെ നേതൃത്വത്തില്‍ ബാലഗോകുലത്തിന്റെ ഭാഗമായി യോഗാഭ്യാസം, സനാധനധര്‍മപാഠങ്ങള്‍, കലാപരിപാടികള്‍ എന്നിവ നടത്തി. സമൂഹസദ്യക്ക് ശേഷം നീഡര്‍റാഡിന്റെ നഗരവീഥിയലൂടെ ശ്രീകൃഷ്ണജയന്തി ഘോഷയാത്ര നടത്തി. കുട്ടികള്‍ ഉണ്ണിക്കണ്ണന്റേയും ഗോപികമാരുടെയും വേഷമണിഞ്ഞ് രക്ഷിതാക്കളോടൊപ്പം ആടിയും പാടിയും ഘോഷയാത്രയില്‍ പങ്കെടുത്തു. ഈ ഘോഷയാത്ര ജര്‍മന്‍കാര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും ഉത്സവ പ്രതീതി ഉളവാക്കി. ശ്രീകൃഷ്ണജയന്തി ആഘോഷത്തിന് ഇന്ത്യാക്കാരോടൊപ്പം ജര്‍മന്‍ സമൂഹവും എല്ലാ സഹായ സഹകരണവും നല്‍കി സജീവമായി പങ്കെടുത്തു. ഉച്ചകഴിഞ്ഞ് മൂന്നോടെ ഉറിയടിയോടെ ശ്രീകൃഷ്ണജയന്തി ആഘോഷം സമാപിച്ചു.

ജര്‍മന്‍ ഹിന്ദു ഫെറൈയിന്റെ ഈ വര്‍ഷത്തെ നവരാത്രി ഉത്സവം ഒക്ടോബര്‍ മൂന്നിന് (വെള്ളി) രാവിലെ ഒമ്പതു മുതല്‍ ഉച്ചക്ക് ഒന്നുവരെ ഫ്രാങ്ക്ഫര്‍ട്ടിലെ ഇംമൈന്‍ഫെല്‍ഡ് സ്ട്രാസെ 06 ല്‍ ആഘോഷിക്കും.

ജര്‍മന്‍ ഹിന്ദു ഫെറൈന്‍ ആഘോഷങ്ങളുടെ കൂടുതല്‍ വിവരങ്ങള്‍ക്ക്: ലക്ഷ്മി ബിജു 0176 47987941, പ്രകാശ് നാരായണന്‍ 0176 32580667, വിനോദ് ബാലകൃഷ്ണന്‍ 0170 3122064.

നവരാത്രി ഉത്സവം നടക്കുന്ന സ്ഥലത്തിന്റെ വിലാസം: ചഅഢഅഞഅഠഒഞക03 ഛരീയലൃ: കാ ങമശിളലഹറ 6, 60528 എൃമിസളൌൃ.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍