ഷെഫീല്‍ഡ് കണ്‍വന്‍ഷന്‍ സെപ്റ്റംബര്‍ 19 മുതല്‍
Tuesday, September 16, 2014 7:50 AM IST
ബ്രാഡ്ഫോര്‍ഡ്: ഒരിടവേളയ്ക്കുശേഷം യോര്‍ക്ക് ഷെയറിലേക്ക് സെഹിയോന്‍ യുകെയുടെ നേതൃത്വത്തില്‍ ഫാ. സോജി ഓലിക്കല്‍ നയിക്കുന്ന ഷെഫീല്‍ഡ് കണ്‍വന്‍ഷന്‍ സെപ്റ്റംബര്‍ 19 ന് (വെളളി) സെന്റ് പാട്രിക്ക് ചര്‍ച്ചില്‍ ആരംഭിക്കും.

കണ്‍വന്‍ഷനില്‍ കുട്ടികള്‍ക്കായി പ്രത്യേക ധ്യാനം കിഡ്സ് ഫോര്‍ കിംഗ്ഡത്തിന്റെ നേതൃത്വത്തില്‍ നടക്കും. വെളളി, ശനി, ഞായര്‍ ദിവസങ്ങളിലാണ് കണ്‍വന്‍ഷന്‍.

ആത്മശോധനത്തിനു ഉപകാരപ്പെടുന്ന വചനപ്രഘോഷണങ്ങള്‍, അനുകരണത്തിനു കൂദാശയായ കുമ്പസാരം, സ്പിരിച്വല്‍ ഷെയറിംഗ്, ദൈവാനുഗ്രഹങ്ങള്‍ വര്‍ഷിക്കപ്പെടുന്ന ദിവ്യകാരുണ്യാരാധന ദിവ്യബലി എന്നിവയും കണ്‍വന്‍ഷനോടനുബന്ധിച്ച് നടത്തപ്പെടും.

വെളളി വൈകുന്നേരം 5.30 മുതല്‍ ഒമ്പതു വരെയും ശനി രാവിലെ 9.30 മുതല്‍ അഞ്ചു വരെയുമാണ് ത്രിദിന ധ്യാനം.

ധ്യാനത്തില്‍ സംബന്ധിച്ച് ദൈവാനുഗ്രഹം പ്രാപിക്കാന്‍ ഫാ. ബിജു കുന്നക്കാട്ട് എല്ലാവരെയും സ്വാഗതം ചെയ്തു.

വിലാസം: ട. ജമൃശരസ ഇമവീേഹശര ഇവൌൃരവ 1 ഒീാലലെേറ ഞീമറ ട5 0ചഅ

റിപ്പോര്‍ട്ട്: സഖറിയ പുത്തന്‍കളം